യു​വ​തി​യെ ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, May 21, 2019 10:17 PM IST
വെ​ള്ളി​യാ​മ​റ്റം: മ​ര​ത്തി​ന്‍റെ മ​റ​വി​ലി​രു​ന്ന് യു​വ​തി​യെ ശ​ല്യം ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​മ​റ്റം മേ​ത്തൊ​ട്ടി കോ​മ​ക്ക​ൽ പു​ഷ്ക്ക​ർ (36) ആ​ണ് പി​ടി​യ​ലാ​യ​ത്. ഇ​യാ​ൾ വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ അ​ച്ഛ​നു​മാ​ണ്.
ഭാ​ര്യ ഇ​യാ​ളെ ഉ​പേ​ക്ഷി​ച്ച് ചോ​യി​രു​ന്നു. വ​ട​ക്ക​നാ​റി​ന് സ​മീ​പ​ത്ത് മ​ര​ത്തി​ന്‍റെ മ​റ​വി​ൽ ഒ​ളി​ഞ്ഞി​രു​ന്ന പു​ഷ്ക്ക​ർ അ​തു വ​ഴി വ​ന്ന യു​വ​തി​യെ ക​യ​റി​പി​ടി​ക്കു​ക​യാ​യി​രു​ന്നു.
യു​വ​തി ശ​ക്ത​മാ​യി എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ഞ്ഞാ​ർ സി.​ഐ ഷി​ന്േ‍​റാ പി.​കു​ര്യ​ൻ, എ​സ്.​ഐ ജോ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡ് അ​ന്വേ​ഷ​ണം ന​ട​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​യ ഇ​യാ​ളെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ് സ​ത്താ​ർ, കെ.​കെ ബി​ജു​മോ​ൻ എ​ന്നി​വ​ർ ന​ളി​യാ​നി​യി​ൽ വ​ച്ച് ഓ​ടി​ച്ച് പി​ടി​ക്കു​ക​യാ​യി​രു​ന്നു.
മു​ന്പ് ഒ​രു യു​വ​തി​യെ ശ​ല്യം ചെ​യ്ത കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.