ഒ​റ്റ​യാ​ന്‍റെ മു​ന്നി​ൽ​പ്പെ​ട്ട ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ടു​മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Sunday, July 14, 2019 9:39 PM IST
മ​റ​യൂ​ർ: ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​യി വെ​ട്ടി​ച്ചു​മാ​റ്റി​യ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ന്ത​ല്ലൂ​ർ പെ​ര​ടി​പ്പ​ള്ളം സ്വ​ദേ​ശി രാ​മ​രാ​ജ് (27), ഒ​ള്ള​വ​യ​ൽ ഗോ​ത്ര​വ​ർ​ഗ​കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ ക​ന​ക​രാ​ജ് (20), മു​രു​കേ​ശ​ൻ (23) പാ​ൽ​രാ​ജ് (40), ശി​വ​രാ​ജ് (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കാ​ന്ത​ല്ലൂ​ർ-​മ​റ​യൂ​ർ റോ​ഡി​ൽ വെ​ട്ടു​കാ​ട് ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​ണ് അ​പ​ക​ടം. പെ​ര​ടി പ​ള്ള​ത്ത് നി​ന്നു കാ​ന്ത​ല്ലൂ​രി​ലേ​ക്ക് പോ​യ ജീ​പ്പ് വെ​ട്ട​കാ​ട് ജം​ഗ്ഷ​നി​ൽ ഒ​റ്റ​യാ​ന്‍റെ മു​ന്പി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ആ​ന​യു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് എ​തി​ർ​ദി​ശ​യി​ലേ​ക്ക് വെ​ട്ടി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് 20 അ​ടി താ​ഴ്ച​യി​ൽ പെ​ര​ടി​പ്പ​ള്ളം റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. രാ​മ​രാ​ജ്, ക​ന​ക​രാ​ജ് എ​ന്നി​വ​രെ ഉ​ടു​മ​ലൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ മ​റ​യൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.