വി​ശ്വാ​സി​ക​ൾ ഒ​രു​മി​ച്ചു നി​ൽ​ക്കു​ന്ന​താ​ണ് സ​ഭ​യു​ടെ ശ​ക്തി: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Monday, July 15, 2019 10:21 PM IST
വാ​ഴ​ക്കു​ളം: സ​ഭാ​വി​ശ്വാ​സി​ക​ൾ ഒ​രു​മി​ച്ചു നി​ൽ​ക്കു​ന്ന​താ​ണ് സ​ഭ​യു​ടെ ശ​ക്തി​യെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ.
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​തി​നി​ധി സ​മ്മേ​ള​നം വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ഭ​യെ ത​ള​ർ​ത്തു​ന്ന​തി​ന് ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ചി​ല ശ​ക്തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ​ഭ എ​ക്കാ​ല​വും പ്ര​തി​സ​ന്ധി​ക​ളെ അ​ഭി​മു​ഖീ​ക​രി​ച്ചാ​ണ് വ​ള​ർ​ന്നി​ട്ടു​ള്ള​ത്.
ഇ​പ്പോ​ൾ സ​ഭ​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള പ്ര​ശ്നം താ​ത്കാ​ലി​കം മാ​ത്ര​മാ​ണ്. ഇ​തി​ന് ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​കും. സ​ഭാം​ഗ​ങ്ങ​ളെ ഒ​റ്റക്കുട​ക്കീ​ഴി​ലാ​ക്കി സ​ഭ​യെ ശ​ക്ത​മാ​ക്കു​ക​യാ​ണ് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ട​മ. പൊ​തു​സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി വാ​ഴ​ക്കു​ളം ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ൽ പ​താ​ക ഉ​യ​ർ​ത്തി.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ഴ​ക്കു​ളം ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പു​തി​യി​ടം, സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​യി പോ​ൾ പീ​ച്ചാ​ട്ട്, മാ​ത്യു ജോ​ണ്‍ മ​ലേ​ക്കു​ടി, ട്ര​ഷ​റ​ർ ജോ​ണ്‍ മു​ണ്ട​ൻ​കാ​വി​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് കൊ​ട്ടു​പ്പി​ള്ളി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ജി പാ​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.