നാ​ൽ​വ​ർ സം​ഘ​ത്തി​ന്‍റെ പാ​ഷ​ൻ വി​പ്ല​വം
Tuesday, July 16, 2019 10:12 PM IST
നെ​ടു​ങ്ക​ണ്ടം: പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ ക​രു​ത്തു​മാ​യി നാ​ലു സു​ഹൃ​ത്തു​ക്ക​ൾ കൈ​കോ​ർ​ത്ത​പ്പോ​ൾ പാ​ഷ​ൻ​ഫ്രൂ​ട്ട് വി​പ്ല​വ​ത്തി​ന് രാ​മ​ക്ക​ൽ​മേ​ട് സാ​ക്ഷി​യാ​യി. പാ​ഷ​ൻ​ഫ്രൂ​ട്ട് കൃ​ഷി​ക്കൊ​പ്പം ഇ​വ​യു​ടെ സ്ക്വാ​ഷും വി​പ​ണി​യി​ലെ​ത്തി​ച്ച് കൃ​ഷി​യു​ടെ മൂ​ല്യ​വ​ർ​ധി​ത സാ​ധ്യ​ത​ക​ളും ഇ​വ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ്. ജോ​ണി ഇ​ഞ്ച​ക്ക​ൽ, ഡെ​ന്നി പ​രു​ത്തി​ക്കാ​ട്ട്, നോ​ബി​ൾ അ​മ്മം​തു​രു​ത്തി​യി​ൽ, ടോ​മി ത​ന്നി​ട്ട​മാ​ക്ക​ൽ എ​ന്നി​വ​രാ​ണ് പാ​ഷ​ൻ​ഫ്രൂ​ട്ട് കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ന്ന​ത്.
ജൈ​വ​രീ​തി​യി​ൽ 15 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഇ​വ​രു​ടെ പാ​ഷ​ൻ ഫ്രൂ​ട്ട് തോ​ട്ടം. രാ​മ​ക്ക​ൽ​മേ​ട്ടി​ൽ പ​ത്തു​വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​നെ​ടു​ത്ത 15 ഏ​ക്ക​റി​ലാ​ണ് ബ്ര​സീ​ലി​യ​ൻ പാ​ഷ​ൻ ഫ്രൂ​ട്ടും നാ​ട​ൻ ഇ​നം പാ​ഷ​ൻ ഫ്രൂ​ട്ടും വി​ള​ഞ്ഞു പ​ഴു​ത്തു​കി​ട​ക്കു​ന്ന​ത്. ദി​നം​പ്ര​തി ര​ണ്ടു ട​ണ്‍ പാ​ഷ​ൻ ഫ്രൂ​ട്ട് വി​ള​വെ​ടു​ക്കും. മൂ​ന്നു സീ​സ​ണു​ക​ളി​ലാ​യി ഹൈ​റേ​ഞ്ചി​ൽ മി​ക​ച്ച വി​ള​വ് ല​ഭി​ക്കു​ന്ന​താ​യും ഇ​വ​ർ പ​റ​യു​ന്നു. വി​ള​വെ​ടു​ത്ത പാ​ഷ​ൻ ഫ്രൂ​ട്ട് ഇ​വ​രു​ടെ​ത​ന്നെ മൂ​വാ​റ്റു​പു​ഴ മ​ട​ക്ക​ത്താ​ന​ത്തെ ഫാ​ക്ട​റി​യി​ൽ എ​ത്തി​ച്ച് സ്ക്വാ​ഷ് നി​ർ​മി​ക്കും. 2016-ൽ ​ഡെ​ങ്കി​പ്പ​നി വ്യാ​പി​ച്ച സ​മ​യ​ത്ത് പ​നി​ബാ​ധി​ത​ർ ര​ക്ത​ത്തി​ലെ കൗ​ണ്ട് ഉ​യ​ർ​ത്താ​ൻ പാ​ഷ​ൻ ഫ്രൂ​ട്ട് തേ​ടി ജോ​ണി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. വീ​ടി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന പാ​ഷ​ൻ ഫ്രൂ​ട്ട് ശേ​ഖ​രി​ക്കാ​ൻ തി​ര​ക്കേ​റി. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് ജോ​ണി മു​ൻ​കൈ​യെ​ടു​ത്ത് സു​ഹൃ​ത്തു​ക്ക​ളെ​യും ചേ​ർ​ത്ത് പാ​ഷ​ൻ​ഫ്രൂ​ട്ട് കൃ​ഷി വ​ൻ​തോ​തി​ൽ ആ​രം​ഭി​ച്ച​ത്.