വാ​യ്പാ കു​ടി​ശി​ക നി​വാ​ര​ണ അ​ദാ​ല​ത്ത്; ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 23ന്
Saturday, July 20, 2019 10:20 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന വാ​യ്പ​ക​ൾ തീ​ർ​പ്പുക​ൽ​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന അ​ദാ​ല​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം 23ന് ​ക​ട്ട​പ്പ​ന മു​നിസി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും.

റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെഎ​സ്എ​ച്ച്ബി അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി കെ.​ബാ​ബു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച് .ദിനേ​ശ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​പ്ര​സാ​ദ,് ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, കൗ​ണ്‍​സി​ല​ർ മ​നോ​ജ് എം. ​തോ​മ​സ്, ഹൗ​സിം​ഗ് ബോ​ർ​ഡ് മെം​ബ​ർ ഇ.​എ. ശ​ങ്ക​ര​ൻ, പി.​എ​ൻ. റാ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.