യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചു
Sunday, July 21, 2019 10:22 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യ​ഭീ​തി​യാ​ണ് ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ കീ​റി​ന​ശി​പ്പി​ക്കു​ന്ന​തി​നു പി​ന്നി​ലെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
മു​ൻ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക​ള്ള​വോ​ട്ട് ചെ​യ്താ​ണ് ഇ​ട​തു​പ​ക്ഷം ഭ​ര​ണം നി​ല​നി​ർ​ത്തി പോ​ന്നി​രു​ന്ന​തെ​ന്നും ഈ ​ഭ​ര​ണ​സ​മി​തി ബാ​ങ്കി​ൽ ന​ട​ത്തി​യ അ​ഴി​മ​തി ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യെ​ന്നും ഇ​തി​ന് വോ​ട്ട​ർ​മാ​ർ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​ട​തു​പ​ക്ഷ​ത്തി​ന് ബോ​ധ്യ​മാ​യ​താ​ണ് ഇ​ത്ത​ര​ത്തി​ൽ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. പ്ര​ചാ​ര​ണോ​പാ​ധി​ക​ൾ ന​ശി​പ്പി​ച്ച​തു സം​ബ​ന്ധി​ച്ച് ഇ​ടു​ക്കി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.