അ​റ​ക്കു​ള​ത്ത് മോ​ഷ​ണം വ്യാ​പ​കം
Sunday, July 21, 2019 10:24 PM IST
അ​റ​ക്കു​ളം: അ​റ​ക്കു​ള​ത്ത് മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു. മൂ​ന്നു​ങ്ക​വ​യ​ലി​ലാ​ണ് മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​ത്. കു​രി​ശും​മൂ​ട്ടി​ൽ ലി​ന്‍റോ​യു​ടെ നൂ​റു​കി​ലോ​യോ​ളം ഒ​ട്ടു​പാ​ലാ​ണ് മോ​ഷ​ണം​പോ​യ​ത്. ര​ണ്ടാ​ഴ്ച മു​ൻ​പ് ഇ​വ​രു​ടെ പു​ക​പ്പു​ര തു​റ​ന്ന് അ​റു​പ​ത് കി​ലോ​യോ​ളം ഒ​ട്ടു​പാ​ൽ മോ​ഷ്ടി​ച്ചി​രു​ന്നു.
പ​രാ​തി​യെ​തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വീ​ണ്ടും മോ​ഷ​ണം ന​ട​ന്ന​ത്. പു​ര​യി​ട​ത്തി​ലെ റ​ബ​ർ മ​ര​ത്തി​ൽ ചി​ര​ട്ട​യി​ൽ ഇ​രു​ന്ന ഒ​ട്ടു​പാ​ലാ​ണ് മോ​ഷ്ടി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്തു​ള്ള​തൊ​ഴി​കെ ബാ​ക്കി മു​ഴു​വ​ൻ മ​ര​ത്തി​ലെ​യും ചി​ര​ട്ട​പാ​ൽ അ​പ​ഹ​രി​ച്ചു. ഒ​രു​മാ​സം മു​ൻ​പ് കു​ള​ത്തി​നാ​ൽ റോ​ബി കെ. ​ജോ​ർ​ജി​ന്‍റെ പു​ര​യി​ട​ത്തി​ലെ ഷെ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 100 കി​ലോ​യോ​ളം ഒ​ട്ടു​പാ​ലും മോ​ഷ​ണം പോ​യി​രു​ന്നു. റ​ബ​റി​ന് വി​ല​യി​ല്ലാ​ത്ത സ​മ​യ​ത്ത് മോ​ഷ​ണം ന​ട​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.