നേ​ർ​വ​ഴി പ​ദ്ധ​തി മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക്
Monday, July 22, 2019 10:31 PM IST
തൊ​ടു​പു​ഴ: കു​റ്റ​വാ​ളി​ക​ളു​ടെ പ​രി​വ​ർ​ത്ത​ന​വും പു​ന​ര​ധി​വാ​സ​വും ല​ക്ഷ്യ​മി​ട്ട് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന നേ​ർ​വ​ഴി പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു.
2014ൽ ​നാ​ലു ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച നേ​ർ​വ​ഴി പ​ദ്ധ​തി പി​ന്നീ​ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​ക്കു​ക​യാ​യി​രു​ന്നു. 1958ലെ ​പ്രൊ​ബേ​ഷ​ൻ ഓ​ഫ് ഒ​ഫ​ൻ​ഡേ​ഴ്സ് ആ​ക്ട് പ്ര​കാ​രം ന​ല്ല ന​ട​പ്പി​ന് വി​ടു​ത​ൽ ചെ​യ്യാ​ൻ യോ​ഗ്യ​മാ​യ കേ​സു​ക​ൾ ക​ണ്ടെ​ത്തി അ​ർ​ഹ​രാ​യ​വ​ർ​ക്ക് നി​യ​മ​ത്തി​ന്‍റെ പ്ര​യോ​ജ​നം ല​ഭ്യ​മാ​ക്കു​ക, 18 - 25 വ​യ​സു​ള്ള കു​റ്റാ​രോ​പി​ത​ർ​ക്ക് സാ​ങ്കേ​തി​ക മാ​ന​സി​ക സേ​വ​നം, സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​ക, മു​ൻ ത​ട​വു​കാ​രു​ടെ പു​ന​ര​ധി​വാ​സം, സ്വ​യം​തൊ​ഴി​ൽ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക, മ​ദ്യം, മ​റ്റ് ല​ഹ​രി പ​ദാ​ർ​ഥങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി അ​പ​ക​ട​ക​ര​മാ​യ സ്വ​ഭാ​വ പെ​രു​മാ​റ്റ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​രു​ടെ ചി​കി​ത്സ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി മു​ഖേ​ന ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.
ജി​ല്ല​യി​ൽ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത് പോ​ലീ​സി​ന്‍റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ൽ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.