വ്യാ​ജ റി​പ്പോ​ർ​ട്ട്: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​ വേ​ണ​മെ​ന്ന്
Tuesday, July 23, 2019 9:46 PM IST
നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​ർ ഡൈ​വേ​ർ​ഷ​ൻ ഡാം ​തു​റ​ക്കാ​ൻ അ​നു​മ​തി തേ​ടി വ്യാ​ജ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.
ഡാ​മി​ൽ ഒ​ഴു​കി​പ്പോ​കാ​ൻ​പോ​ലും വെ​ള്ള​മി​ല്ലാ​ത്ത​പ്പോ​ഴാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​താ​യും ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് ഡാം ​സേ​ഫ്റ്റി അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ​ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കു​ക​യും ഡാ​മി​ന്‍റെ താ​ഴ്ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
അ​റി​യി​പ്പ് വ​ന്ന​തോ​ടെ ബ​ഥേ​ൽ, ചി​ന്നാ​ർ, തൂ​വ​ൽ മേ​ഖ​ല​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ഭീ​തി​യി​ലാ​യ​ത്.
ജ​ന​ങ്ങ​ൾ ഭ​ക്ഷ​ണ​വും ഉ​റ​ക്ക​വും ജോ​ലി​യും ഉ​പേ​ക്ഷി​ച്ച് ജാ​ഗ്ര​ത​യി​ലാ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത ഇ​ന്ന​ലെ ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. കെ ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ക​ല്ലാ​റി​ൽ​നി​ന്നും വെ​ള്ളം ഒ​ഴു​കു​ന്ന ട​ണ​ൽ മു​ഖ​ത്ത് മ​ന്നാ​ക്കു​ടി​യി​ൽ മ​ല​യി​ടി​ഞ്ഞ​തു​മൂ​ലം കൂ​റ്റ​ൻ പാ​റ വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി പ​തി​ച്ചി​രു​ന്നു.
സെ​പ്റ്റം​ബ​റി​ൽ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഇ​ത് മാ​റ്റ​ണ​മെ​ന്ന് കെ ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.