മ​ഴ ​ക​ന​ത്ത​തോ​ടെ ജി​ല്ല മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ൽ
Wednesday, August 14, 2019 9:59 PM IST
തൊ​ടു​പു​ഴ: മ​ഴ ക​ന​ത്ത​തോ​ടെ ജി​ല്ല​യു​ടെ പ​ല മേ​ഖ​ല​ക​ളും ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ൽ. മ​ഴ നീ​ണ്ടു നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​മേ​റി. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ൽ പ​ര​ന്പ​ര​യാ​ണ് ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ഇ​ടു​ക്കി​യി​ലു​ണ്ടാ​യ​ത്. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഈ ​ഓ​ർ​മ​ക​ളാ​ണ് ജി​ല്ല​യിലു​ള്ള​വ​രെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന​ത്.​ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​സ​മ​യ​ത്ത് ജി​ല്ല​യി​ൽ 278 ഉ​രു​ൾ​പൊ​ട്ട​ലും 1800ലേ​റെ സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്ക്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യ 19 ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​ന്ന് 46 പേ​ർ​ക്കാ​ണ് ജീ​വ​ഹാ​നി നേ​രി​ട്ട​ത്. ശ​ക്ത​മാ​യ മ​ഴ തു​ട​ർ​ന്നാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ന്നും ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​രും സൂ​ചി​പ്പി​ച്ചു.
ആ​ളു​ക​ൾ​ക്ക് ജീ​വ​ഹാ​നി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം ജി​ല്ല​യി​ൽ 32 ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യെ​ന്നാ​ണ് മൈ​നിം​ഗ് ആ​ന്‍റ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. ഇ​തി​നു പു​റ​മെ വ്യാ​പ​ക​മാ​യ തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യി. വ​ൻ​തോ​തി​ൽ കൃ​ഷി​ഭൂ​മി​യും റോ​ഡു​ക​ളും ഒ​ലി​ച്ചു പോ​യി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം 13 ഉ​രു​ൾ​പൊ​ട്ട​ലു​ക​ളും 14 മ​ണ്ണി​ടി​ച്ചി​ലു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ പ​ല മേ​ഖ​ല​ക​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ന​ൽ​കി വ​രു​ന്ന​ത​നു​സ​രി​ച്ച് എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
നി​ല​വി​ൽ ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ഈ ​നി​ല തു​ട​ർ​ന്നാ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​ക​ൾ വ​ർ​ധി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​തോ​ടെ പ​ല മ​ല​യോ​ര മേ​ഖ​ല​ക​ളും ഭീ​ഷ​ണി​യി​ലാ​കും. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ​കു​മാ​രി വി​ല്ലേ​ജി​ൽ മ​ണ്ണി​ടി​ഞ്ഞു താ​ഴ്ന്നി​രു​ന്നു. മു​ട്ടു​കാ​ടി​നു മു​ക​ൾ​ഭാ​ഗ​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് താ​ഴ് വാ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​ർ ഭീ​തി​യി​ലാ​ണ്. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് പ​ല കു​ടും​ബ​ങ്ങ​ളെ​യും സ​മീ​പ​ത്തെ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ചു.
ക​ഴി​ഞ്ഞ വ​ർ​ഷം വ്യാ​പ​ക​മാ​യ തോ​തി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ദ്യ​പ​ടി​യാ​യി മൈ​നിം​ഗ് ആ​ന്‍ഡ് ജി​യോ​ള​ജി വ​കു​പ്പ് പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.
ക​ന​ത്ത പേ​മാ​രി ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​കൃ​തി​ക്ക് താ​ങ്ങാ​നാ​വു​ന്ന​തി​നും അ​പ്പു​റ​മാ​യ​തി​നാ​ലാ​ണ് വ​ൻ​തോ​തി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ​തെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. ജി​ല്ലാ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി​യും ഇ​തേ കു​റി​ച്ച് പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ഠ​നം ന​ട​ത്തി ഇ​ത്ത​ര​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​ക​ളു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

മ​ണ്ണി​ടി​ച്ചി​ലി​ൽ ത​ക​ർ​ന്ന​ത്
ഒ​ട്ടേ​റെ റോ​ഡു​ക​ൾ
ക​ന​ത്ത മ​ഴ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ത​ക​ർ​ന്ന​ത് ജി​ല്ല​യി​ൽ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഒ​ട്ടേ​റെ റോ​ഡു​ക​ൾ. പ​ല റോ​ഡു​ക​ളു​ടെ​യും ചി​ല ഭാ​ഗ​ങ്ങ​ൾ മ​ണ്ണി​ടി​ഞ്ഞ് ഭൂ​മി​യി​ലേ​ക്ക് താ​ഴ്ന്ന നി​ല​യി​ലാ​ണ്. ഇ​വ പൂ​ർ​വ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ങ്കി​ൽ ത​ന്നെ മാ​സ​ങ്ങ​ൾ വേ​ണ്ടി വ​രും. മൂ​ല​മ​റ്റം-​കോ​ട്ട​മ​ല, മൂ​ല​മ​റ്റം-​പു​ള്ളി​ക്കാ​നം, വെ​ള്ള​ത്തൂ​വ​ൽ -കൊ​ന്ന​ത്ത​ടി, പ​ള്ളി​വാ​സ​ൽ -പൊ​ൻ​മു​ടി, ചേ​ല​ച്ചു​വ​ട്-​പെ​രി​യാ​ർ-​മു​രി​ക്കാ​ശേ​രി, മു​രി​ക്കാ​ശേ​രി-​ചി​ന്നാ​ർ -ക​ന്പി​ളി​ക​ണ്ടം, ത​ള്ള​ക്കാ​നം-​മ​ങ്കു​വ -ചി​ന്നാ​ർ, പ​കു​തി​പ്പാ​ലം-​മു​രി​ക്കാ​ശേ​രി, ചു​രു​ളി-​ആ​ൽ​പ്പാ​റ, തൊ​ടു​പു​ഴ-​പു​ളി​യ​ൻ​മ​ല, ക​ല്ലാ​ർ​കു​ട്ടി-​ക​ന്പി​ളി​ക​ണ്ടം, മൂ​ന്നാ​ർ-​ടോ​പ്സ്റ്റേ​ഷ​ൻ, വെ​ള്ള​ത്തൂ​വ​ൽ -പ​ന്നി​യാ​ർ​കു​ട്ടി-​പൊ​ൻ​മു​ടി, മൂ​ന്നാ​ർ-​മ​റ​യൂ​ർ എ​ന്നീ റോ​ഡു​ക​ളാ​ണ് പ​ല ഭാ​ഗ​ത്തും ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ത​ക​ർ​ന്ന പ​ല റോ​ഡു​ക​ളു​ടെ​യും പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും എ​ങ്ങു​മെ​ത്തി​യി​ല്ല.