ല​ഹ​രി ക​ട​ത്ത്;​ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Tuesday, August 20, 2019 10:10 PM IST
കു​മ​ളി: മ​യ​ക്കു​മ​രു​ന്ന് ആം​പ്യൂ​ളും ക​ഞ്ചാ​വും ക​ട​ത്തി​യ ര​ണ്ട് കേ​സു​ക​ളി​ൽ ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​യ​ക്കു​മ​രു​ന്ന് ആം​പ്യൂ​ളു​മാ​യി തേ​നി പെ​രി​യ​കു​ളം സ്വ​ദേ​ശി രാ​ജ​യെ​യും 26, 50 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പ​ഴ​നി സ്വ​ദേ​ശി ഇ​ള​വ​ര​ശ​നെ​യു​മാ​ണ് അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​ള​വ​ര​ശ​ൻ എ​റ​ണാ​കു​ള​ത്ത് ക​ന്പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റാ​ണ്. പ്ര​തി​ക​ളെ പീ​രു​മേ​ട് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തൊ​ടു​പു​ഴ: ഗ​വ. സ്കൂ​ൾ ടീ​ച്ചേ​ഴ്സ് വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ന​ൽ​കു​ന്ന ജ​വ​ഹ​ർ അ​ധ്യാ​പ​ക അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ലം വ​രെ​യു​ള്ള അ​ധ്യാ​പ​ക​രെ​യാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. യോ​ഗ്യ​ത​യു​ള്ള​വരെ സ്കൂ​ൾ പി​ടി​എ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് ശു​പാ​ർ​ശ ചെ​യ്യാം. അ​പേ​ക്ഷ​ക​ൾ 31 വ​രെ സ്വീ​ക​രി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ സെ​ക്ര​ട്ട​റി ജി​എ​സ്ടി​ഡ​ബ്ല്യു​ഒ തൊ​ടു​പു​ഴ ഈ​സ്റ്റ് പി​ഒ എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9947 745 373.