എ​ൻ​ജി​ഒ അ​സോ. വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Wednesday, August 21, 2019 10:09 PM IST
തൊ​ടു​പു​ഴ: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ വെ​സ്റ്റ് ബ്രാ​ഞ്ചി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം പെ​ൻ​ഷ​ൻ​ഭ​വ​ൻ ഹാ​ളി​ൽ ന​ട​ത്തി. കെ ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷുറ​ൻ​സ് പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പ് കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി.​യു.​ദീ​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ണ്‍ നെ​ടി​യ​പാ​ല, റോ​യി ജോ​ർ​ജ്, കെ.​പി. വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​യു. ദി​പു -പ്ര​സി​ഡ​ന്‍റ്, അ​ല​ക്സാ​ണ്ട​ർ ജോ​സ​ഫ് -സെ​ക്ര​ട്ട​റി, കെ.​എ​ൻ.​രാ​ജേ​ഷ് -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.