കാ​രു​ണ്യ​കൂ​ടാ​ര​മാ​യി ക്ലാ​സ് മു​റി
Wednesday, August 21, 2019 10:11 PM IST
മൂ​ന്നാ​ർ: വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ കൈ​കോ​ർ​ത്ത് മൂ​ന്നാ​ർ സ​ർ​ക്കാ​ർ ത​മി​ഴ് എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും. കു​ട്ടി​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു ന​ൽ​കി.
ദു​രി​ത​ത്തി​ൽ​പ്പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി ഒ​രു​വ​ർ​ഷ​മാ​യി ശേ​ഖ​രി​ച്ചു​വ​ന്നി​രു​ന്ന കു​ടു​ക്ക​യു​മാ​യി ആ​ദ്യ​മെ​ത്തി​യ​ത് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. നെ​റ്റി​ക്കു​ടി​യി​ലെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഏ​റെ നാ​ളു​ക​ൾ ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സം​യു​ക്ത​യാ​ണ് കു​ടു​ക്ക​യു​മാ​യി പ്ര​ഥ​മാ​ധ്യാ​പി​ക മാ​രി​യ​മ്മ​യു​ടെ മു​ന്പി​ലെ​ത്തി​യ​ത്. അ​തൊ​രു തു​ട​ക്ക​മാ​യി​രു​ന്നു. മൂ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ൾ 2643 രൂ​പ​യാ​ണ് ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്.