ഭീ​തി​യൊ​ഴി​യാ​തെ അ​പ്സ​ര​ക്കു​ന്നു​കാ​ർ
Wednesday, August 21, 2019 10:11 PM IST
അ​ടി​മാ​ലി: കാ​ല​വ​ർ​ഷം ശ​മി​ച്ചെ​ങ്കി​ലും അ​ടി​മാ​ലി അ​പ്സ​ര​ക്കു​ന്നി​ലെ താ​മ​സ​ക്കാ​ർ ആ​ശ​ങ്ക​യി​ൽ. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യി​ൽ ഭീ​മ​ൻ ക​ല്ലു​ക​ൾ ഒ​ഴു​കി​യെ​ത്തി ത​ല​മാ​ലി ക​ലു​ങ്കി​നു​സ​മീ​പം ത​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്. മ​ഴ ശ​ക്ത​മാ​യാ​ൽ ക​ല്ലു​ക​ൾ താ​ഴേ​ക്ക് ഒ​ഴു​കി​പ്പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. കു​ര​ങ്ങാ​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴ്ഭാ​ഗ​ത്താ​ണ് അ​പ​സ​ര​കു​ന്ന് മേ​ഖ​ല സ്ഥി​തി ചെ​യ്യു​ന്ന​ത്. പാ​റ​യു​ടെ മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്ക് പ​തി​ക്കു​ന്ന ജ​ല​പാ​തം കാ​ഴ്ച​ക്കാ​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​ണെ​ങ്കി​ലും നാ​ട്ടു​കാ​ർ​ക്ക് ആ​ശ​ങ്ക​യാ​ണ്.
വെ​ള്ള​ച്ചാ​ട്ട​ത്തി​നു​കു​റു​കെ നി​ർ​മി​ച്ചി​ട്ടു​ള്ള ത​ല​മാ​ലി ക​ലു​ങ്ക് ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​മാ​ണ് നി​ര​പ്പാ​യി​ട്ടു​ള്ള​ത്. ഒ​ഴു​ക്ക് വ​ർ​ധി​ക്ക​ന്ന​തോ​ടെ മു​ക​ൾ​ഭാ​ഗ​ത്തു​നി​ന്നും ഉ​രു​ള​ൻ ക​ല്ലു​ക​ൾ ഒ​ഴു​കി​യെ​ത്തി ക​ലു​ങ്കി​നു​സ​മീ​പം ത​ങ്ങി​നി​ൽ​ക്കും. ഇ​വി​ടെ​നി​ന്നും ക​ല്ലു​ക​ൾ താ​ഴേ​ക്ക് പ​തി​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​നു​ഇ​രു​വ​ശ​ത്തു​മു​ള്ള വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ പ​തി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ മ​ഴ​യി​ൽ വ​ലി​യ ക​ല്ലു​ക​ൾ ക​ലു​ങ്കി​നു​സ​മീ​പം ഒ​ഴു​കി​യെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ നീ​ക്കം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.