പ​രി​സ്ഥി​തി സം​ര​ക്ഷ​ണ യാ​ത്ര
Thursday, August 22, 2019 10:02 PM IST
ക​ട്ട​പ്പ​ന: ഇ​ല നേ​ച്ച​ർ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 25-ന് ​ക​ട്ട​പ്പ​ന​യി​ൽ​നി​ന്നു രാ​മ​ക്ക​ൽ​മേ​ട്ടി​ലേ​ക്ക് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ യാ​ത്ര ന​ട​ത്തും. രാ​വി​ലെ ഒ​ൻ​പ​തി​ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ഇ​ല സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​ദാ​സ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്ത്രീ​ക​ള​ട​ക്കം നൂ​റി​ല​ധി​കം​പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക​രി​ക്കാ​നാ​ണ് യാ​ത്ര ല​ക്ഷ്യ​മി​ടു​ന്ന​ത്. യാ​ത്ര ക​ട​ന്നു​പോ​കു​ന്ന വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​സ്ഥി​തി ബോ​ധ​വ​ൽ​ക​ര​ണം ന​ട​ത്തു​ക​യും ല​ഘു​ലേ​ഖ​ക​ൾ ആ​ളു​ക​ളി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്യും.
നേ​ര​ത്തെ സം​ഘ​ടി​പ്പി​ച്ച ഒ​ഴു​ക​ണം പു​ഴ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ജി​ല്ല​യി​ലെ 40 ശ​ത​മാ​ന​ത്തോ​ളം ജ​ല​സ്രോ​ത​സു​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളും യാ​ത്ര​യി​ലൂ​ടെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് സ​ജി​ദാ​സ് മോ​ഹ​ൻ, രാ​ജേ​ഷ് വ​ര​കു​മ​ല, അ​നീ​ഷ് തോ​ണ​ക്ക​ര, റോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, കെ.​കെ. അ​ജ​യ​കു​മാ​ർ, അ​നി​ൽ ഇ​ല​വ​ന്തി​ക്ക​ൽ, ആ​ന​ന്ദ് കോ​ട്ട​രി, ജി​തി​ൻ കൊ​ല്ലം​കു​ടി, മ​നോ​ജ്, എ​ൻ.​എ​സ്. ശ​ശി​ക​ല എ​ന്നി​വ​ർ അ​റി​യി​ച്ചു.