ഉ​ടു​ന്പ​ൻ​ചോ​ല എ​എ​സ്ഐ​യെ സ​സ്പെ​ൻ​ഡു​ചെ​യ്തു
Thursday, August 22, 2019 10:04 PM IST
നെ​ടു​ങ്ക​ണ്ടം: പ​രാ​തി​ക​ൾ ജി​ഡി ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്താ​തെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യെ സ​സ്പെ​ൻ​ഡു​ചെ​യ്തു. എ​എ​സ്ഐ റെ​ജി​യെ​യാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​നെ​തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​സ്പെ​ൻ​ഡു​ചെ​യ്ത​ത്.
രാ​ത്രി​യി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ എ​എ​സ്ഐ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നും മ​ദ്യ​പി​ച്ച് ബ​ഹ​ളം​വ​യ്ക്കു​ന്ന കേ​സു​ക​ളി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​തെ പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ന്ന​താ​യും സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
ഇ​തി​നി​ടെ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പോ​ലീ​സ് മ​ർ​ദ​നം ഏ​റ്റെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മൂ​ന്നാ​ർ ഡി​വൈ​എ​സ്പി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഭൂ​മി വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു വ്യ​ക്തി​ക​ൾ​ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ഇ​രു​വ​രും ഉ​ടു​ന്പ​ൻ​ചോ​ല സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
ഈ ​സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ പോ​ലീ​സ് യു​വാ​വി​നെ മ​ർ​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. യു​വാ​വി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നി​ല്ല. മ​ർ​ദ​ന​മേ​റ്റ യു​വാ​വ് ത​മി​ഴ്നാ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. യു​വാ​വ് ആ​ശു​പ​ത്രി​യി​ലാ​യ​ശേ​ഷ​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നു. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എ​എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ ല​ഭി​ച്ച​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.