ഇ​ടു​ക്കി രൂ​പ​ത​യു​ടെ ച​ങ്ങാ​ടം വ​യ​നാ​ട്ടി​ലെ​ത്തി
Thursday, August 22, 2019 10:04 PM IST
ചെ​റു​തോ​ണി: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​വു​മാ​യി ഇ​ടു​ക്കി രൂ​പ​ത​യു​ടെ ച​ങ്ങാ​ടം വ​യ​നാ​ട്ടി​ലെ​ത്തി. ഇ​ടു​ക്കി രൂ​പ​ത കെ​സി​വൈ​എം, കെ​സി​എ​സ്എ​ൽ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും സ്കൂ​ളു​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ളു​മാ​യാ​ണ് വ​യ​നാ​ട്ടി​ലെ പ്ര​ള​യ​ദു​രി​ത മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത്.
ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യു​ള്ള സാ​ധ​ന​ങ്ങ​ൾ അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി ന​ൽ​കാ​ൻ ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് മാ​ർ തോ​മ​സി​ന് കൈ​മാ​റി. കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോ​മി​ൻ അ​ഗ​സ്റ്റി​ൻ, ഫാ. ​ജോ​മി ക​മു​കും​മ​റ്റ​ത്തി​ൽ, നി​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രൂ​പ​ത​യു​ടെ ച​ങ്ങാ​ടം വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്. ച​ങ്ങാ​ടം ഒ​രു​ക്കു​ന്ന​തി​ന് കെ​സി​വൈ​എം രൂ​പ​ത ആ​നി​മേ​റ്റ​റും ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം​ന​ൽ​കി.