കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​ല​പ​രി​ധി റ​ദ്ദാ​ക്കി
Thursday, August 22, 2019 10:04 PM IST
ക​ട്ട​പ്പ​ന: ഏ​ലം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​ന്‍റെ കാ​ല​പ​രി​ധി റ​ദ്ദാ​ക്കി. ക​ർ​ഷ​ക​ർ​ക്ക് സ്ഥി​രം ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.
വ​ർ​ഷ​ങ്ങ​ളാ​യി ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്നി​ല്ലാ​യി​രു​ന്നു. ര​ജി​സ്ട്രേ​ഷ​നു​വേ​ണ്ടി ന​ൽ​കു​ന്ന അ​പേ​ക്ഷ (എ​സി​ആ​ർ) പ​രി​ഗ​ണി​ച്ചാ​ണ് ക​ർ​ഷ​ക​ർ​ക്ക് സ്പൈ​സ​സ് ബോ​ർ​ഡ് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​ത്. കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​നു​ള്ള ക​ർ​ഷ​ക​ർ​ക്കേ ഏ​ല​ക്കാ ലേ​ല​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​തി​ഞ്ഞ് വി​ൽ​പ​ന ന​ട​ത്താ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു​ള്ളൂ. ക​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വ​ച്ച​തോ​ടെ വ​ർ​ഷാ​വ​ർ​ഷം ക​ർ​ഷ​ക​ൻ ര​ജി​സ്ട്രേ​ഷ​നു അ​പേ​ക്ഷ​ന​ൽ​കി എ​സി​ആ​ർ എ​ന്ന ഒ​രു രേ​ഖ സൂ​ക്ഷി​ച്ചാ​ണ് കാ​ര്യ​ങ്ങ​ൾ ന​ട​ത്തി വ​ന്നി​രു​ന്ന​ത്.
ദീ​ർ​ഘ​നാ​ളാ​യു​ള്ള ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് 2017-ൽ ​എ​ട്ടു​വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. ഇ​തു നി​യ​മ​വി​രു​ദ്ധ​വും അ​പ്രാ​യോ​ഗ്യ​വു​മാ​ണെ​ന്ന ആ​ക്ഷേ​പ​ത്തെ തു​ട​ർ​ന്നാ​ണ് സ്ഥി​രം ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​നു​പ​ക​രം എ​സി​ആ​ർ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തി​നു​പി​ന്നി​ൽ ഉ​ദ്യോ​ഗ​സ്ഥ താ​ൽ​പ​ര്യ​ങ്ങ​ളാ​യി​രു​ന്നു. 2017-ൽ ​കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​നു കാ​ല​പ​രി​ധി വ​ച്ച് ഇ​റ​ങ്ങി​യ ഉ​ത്ത​ര​വ് നി​യ​മം​വി​രു​ദ്ധ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ഏ​ല​ത്തോ​ട്ടം കൈ​മാ​റു​ന്പോ​ൾ സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റു​ന്ന​തു​പോ​ലെ​ത​ന്നെ ര​ജി​സ്ട്ര​ഷ​ൻ ഉ​ട​മ​യു​ടെ പേ​രും മാ​റം.
ര​ജി​സ്ട്രേ​ഷ​നു​ള്ള ഫീ​സ് ഘ​ട​ന​യും പ​രി​ഷ്ക​രി​ച്ചു. ര​ണ്ടു ഹെ​ക്ട​ർ​വ​രെ ഏ​ലം കൃ​ഷി​യു​ള്ള​വ​ർ ഹെ​ക്ട​റി​ന് 300 രൂ​പ വീ​തം ഫീ​സ് ന​ൽ​ക​ണം. ര​ണ്ടു ഹെ​ക്ട​ർ മു​ത​ൽ അ​ഞ്ചു​ഹെ​ക്ട​ർ വ​രെ​യു​ള്ള​വ​ർ ഹെ​ക്ട​റി​ന് 500 രൂ​പ വീ​തം ഫീ​സ് അ​ട​യ്ക്ക​ണം. അ​ഞ്ചു ഹെ​ക്ട​റി​നു മു​ക​ളി​ലു​ള്ള​വ​ർ ഹെ​ക്ട​റി​ന് 1000 രൂ​പ വീ​തം അ​ട​യ്ക്ക​ണം. 2020 മാ​ർ​ച്ച് 31 വ​രെ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കേ കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കൂ.
വ​ണ്ട​ൻ​മേ​ട് കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മാ​ത്യു ക​ണ്ണ​മു​ണ്ട, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ മ​ന്ത്രി എം.​എം. മ​ണി മു​ഖേ​ന നാ​ളു​ക​ളാ​യി ഇ​തി​നാ​യി ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ മു​ഖ​ന്തി​രം നി​യ​മ​സ​ഭ​യി​ൽ വി​ഷ​യം സ​ബ്മി​ഷ​നാ​യി ഉ​ന്ന​യി​പ്പി​ച്ചി​രു​ന്നു.