ഓ​ട​യി​ൽനി​ന്ന് നീ​ക്കി​യ മാ​ലി​ന്യം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ
Thursday, August 22, 2019 10:04 PM IST
തൊ​ടു​പു​ഴ: ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ പ​തി​വാ​യി വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന തൊ​ടു​പു​ഴ - പാ​ല റോ​ഡി​ലെ ഓ​ട​യി​ൽ നി​ന്നു നീ​ക്കു​ന്ന മാ​ലി​ന്യം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലാ​യി റോ​ഡ​രി​കി​ൽ ത​ന്നെ നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി.
മാ​ലി​ന്യം നി​റ​ഞ്ഞ ഓ​ട​യി​ൽ നി​ന്നും വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​തി​നാ​ലാ​ണ് പ​തി​വാ​യി ഇ​വി​ടെ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് ഓ​ട​യി​ൽ നി​ന്നു മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ഓ​ട​യി​ൽ നി​ന്നു കോ​രി മാ​റ്റു​ന്ന മാ​ലി​ന്യ​മാ​ണ് വ്യാ​പാ​രി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ പാ​ത​യോ​ര​ത്ത് സ്ലാ​ബു​ക​ൾ​ക്കു മു​ക​ളി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്.
ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ പ​തി​വാ​യി വെ​ള്ള​ക്കെ​ട്ടു​യ​രു​ന്ന ഭാ​ഗ​മാ​ണ് മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം തൊ​ടു​പു​ഴ -പാ​ല റോ​ഡ്. ന​ഗ​ര​പ​രി​ധി​യി​ലെ പ്ര​ധാ​ന റോ​ഡെ​ന്ന നി​ല​യി​ൽ ഇ​വി​ടെ നി​ര​ന്ത​രം വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് വ്യാ​പാ​രി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പ​ക പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. മ​ഴ പെ​യ്ത് വെ​ള്ള​മു​യ​രു​ന്ന​തോ​ടെ റോ​ഡി​ന്‍റെ ഇ​രു വ​ശ​ത്തു​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ഇ​ര​ച്ചു ക​യ​റും.
ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​വി​ടെ മി​ക്ക വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചി​രു​ന്നു. പ​ല ക​ട​ക്കാ​ർ​ക്കും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ റോ​ഡി​ൽ വെ​ള്ള​മു​യ​ർ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി.
ഓ​ട​യു​ടെ പ​രി​മി​തി മൂ​ലം വെ​ള്ളം റോ​ഡി​ലേ​ക്ക് ക​ര ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.
മ​ഴ പെ​യ്ത് ഇ​വി​ടെ വെ​ള്ള​മു​യ​രു​ന്പോ​ൾ ഒ​ഴു​കി​പ്പോ​കാ​ൻ ത​ക്ക വ​ലി​പ്പം നേ​ര​ത്തെ ഓ​ട​യ്ക്കി​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വി​ടെ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഓ​ട പു​തു​ക്കി​പ്പ​ണി​തു. ഇ​തി​നു ശേ​ഷ​വും വെ​ള്ള​ക്കെ​ട്ടി​നു പൂ​ർ​ണ​പ​രി​ഹാ​ര​മാ​യി​ല്ല. മാ​ലി​ന്യം നി​റ​ഞ്ഞ് ഓ​ട അ​ട​യു​ന്ന​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മാ​യ​ത്.
വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട വൃ​ത്തി​യാ​ക്ക​ൽ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഓ​ട വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​രി നീ​ക്കി​യ മാ​ലി​ന്യം ആ​ണ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ഓ​ട​യു​ടെ സ്ലാ​ബും കൃ​ത്യ​മാ​യ രീ​തി​യി​ല​ല്ല പു​നഃ​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭ​യ്ക്ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ വാ​ഹ​ന​വും ആ​വ​ശ്യ​ത്തി​നു ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ളും ഉ​ള്ള​പ്പോ​ഴാ​ണ് ന​ഗ​ര മ​ധ്യ​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​ക്ഷേ​പം.