ദു​ര​ന്ത​നിവാരണത്തിൽ മാ​തൃ​ക​യാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ
Friday, August 23, 2019 10:30 PM IST
ഉ​പ്പു​ത​റ: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​മാ​യി ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ. ക​ന​ത്ത മ​ഴ​യി​ൽ സ്കൂ​ളി​ലെ ആ​റു കു​ട്ടി​ക​ളു​ടെ വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഇ​തി​ൽ മൂ​ന്നു കു​ടും​ബ​ങ്ങ​ളെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ര​ധി​വ​സി​പ്പി​ച്ചു. ദി​വ​സ​ങ്ങ​ൾ​നീ​ണ്ട പ്ര​യ​ത്ന​ത്തി​ലൂ​ടെ​യാ​ണ് വീ​ടു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് വി​ദ്യാ​ർ​ഥി​ക​ൾ നീ​ക്കം​ചെ​യ്ത​ത്.

സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലും എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ രാ​പ്പ​ക​ൽ സേ​വ​നം ല​ഭി​ച്ചു. മ​ണ്ണി​ടി​ച്ചി​ൽ​മൂ​ലം ത​ട​സ​പ്പെ​ട്ട ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നും വോ​ള​ണ്ടി​യ​ർ​മാ​ർ മു​ന്നി​ട്ടി​റ​ങ്ങി. പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി അ​ന്പ​തി​നാ​യി​രം രൂ​പ​യു​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ശേ​ഖ​രി​ച്ചു.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ​ജി​ൻ സ്ക​റി​യ, വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ണ്‍​സ​ൻ ബെ​ന്നി, പ്രീ​തി, രാ​ജ​ശ്രീ ജ​യ​രാ​ജ്, ഫ്ര​ഡി, ഗ്രീ​ഷ്മ, അ​നു മ​രി​യ ബി​നോ, അ​മ​ൽ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ബ്ര​ഹാം, അ​ല​ൻ, സി​ജോ​മോ​ൻ ഡോ​ണ്‍, അ​ലീ​ന, അ​നി​റ്റ, അ​ൻ​സ, ന​വീ​ൻ, ജോ​സു​കു​ട്ടി, ന​ന്ദ​ന, ജെ​നീ​ഷ ഗോ​കു​ൽ, ബി​ബി​ൻ എ​ന്നി​വ​രാ​ണ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി​യ​ത്.