ദു​ര​ന്ത​മേ​ഖ​ല സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​ വേണ​മെ​ന്ന്
Friday, August 23, 2019 10:30 PM IST
ചെ​റു​തോ​ണി: പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്ത് ക​ഴി​യു​ന്ന ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ വീ​ടു​ക​ൾ​ക്ക് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ക​യ​റി​ക്കി​ട​ക്കാ​ൻ ഒ​രു വീ​ട് എ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ കി​ട്ടി​യ സ്ഥ​ല​ത്ത് വാ​സ​സ്ഥ​ല​മു​റ​പ്പി​ച്ച​വ​രാ​ണ് മ​ല​യോ​ര​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ.

ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ വീ​ടും ഉ​റ്റ​വ​രു​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ട് ദു​ഖ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ വീ​ണ്ടും ദു​ര​ന്തം വേ​ട്ട​യാ​ടു​ക​യാ​ണ്. മ​ല​യോ​ര​മേ​ഖ​ല​യി​ലെ ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാർ​പ്പി​ക്കാ​നും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ദു​ര​ന്തം ഉ​ണ്ടാ​യ​ശേ​ഷം ദു​രി​താ​ശ്വാ​സം എ​ന്ന സാ​ഹ​ച​ര്യം മാ​റ്റി മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ടു​ക്കി​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു സേ​വ്യ​ർ, ജോ​സ് ശൗ​ര്യാം​മാ​ക്ക​ൽ, അ​പ്പ​ച്ച​ൻ ഇ​രു​വേ​ലി​ക്ക​ൽ, തോ​മ​സ് ആ​ക്ക​ത്തൊ​ട്ടി, ഫി​ലി​പ്പ് കു​ന്നും​പു​റ​ത്ത്, കു​ട്ടി​യ​ച്ച​ൻ പേ​ന്താ​ന​ത്ത്, ടോ​മി ഒ​ഴു​ക​യി​ൽ, ജോ​ജോ കു​ട​ക്ക​ച്ചി​റ, വി.​വി. മാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04862 233 106.