എ​സ്പി​സി ക്യാ​ന്പ്
Monday, September 9, 2019 10:48 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ. എ​ച്ച്എ​സ്എ​സ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്കാ​യു​ള്ള ത്രി​ദി​ന ക്യാ​ന്പ് 12, 14,15 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 12-ന് ​രാ​വി​ലെ 7.30-ന് ​പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ഡി. സ​ന്തോ​ഷ് പ​താ​ക​യു​യ​ർ​ത്തും. രാ​ജാ​ക്കാ​ട് സി​ഐ എ​ച്ച്.​എ​ൽ. ഹ​ണി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്പി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ സു​രേ​ഷ് ബാ​ബു ക്യാ​ന്പ് വി​ശ​ദീ​ക​ര​ണം ന​ട​ത്തും.
14-ന് ​രാ​വി​ലെ 10 മു​ത​ൽ ഇ​ടു​ക്കി ചൈ​ൽ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ ചാ​ക്കോ​ച്ച​നും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ ആ​ന്‍റ​ണി മു​നി​യ​റ​യും ക്ലാ​സു​ക​ളെ​ടു​ക്കും. 15-ന് ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​കെ. രാ​ജ​ൻ, മി​നി ബേ​ബി, സ്റ്റാ​ലി​ൻ മ​ർ​ക്കോ​സ്, ബേ​ബി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. എ​സ്ഐ പി.​ഡി. അ​നൂ​പ് മോ​ൻ, സി​ഐ ജോ​ബി​ൻ ജ​യിം​സ്, സി​പി​ഒ​മാ​രാ​യ ബി​നോ​യ് തോ​മ​സ്, ബീ​ന കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും

മെ​ഡി​ക്ക​ൽ
സെ​ന്‍റ​ർ

ക​ട്ട​പ്പ​ന: ന​വീ​ക​രി​ച്ച നെ​റ്റി​ത്തൊ​ഴു ഇ​ടു​ക്കി ഓ​ർ​ത്ത​ഡോ​ക്സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി റെ​ജി നി​ർ​വ​ഹി​ച്ചു. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.