ജോ​യ്സ് ജോ​ർ​ജി​ന്‍റെ പ​ട്ട​യം റ​ദ്ദാ​ക്ക​ൽ: സി​പി​എം അ​ഭി​പ്രാ​യം പ​റ​യ​ണമെന്ന് ഡി​സി​സി
Monday, September 9, 2019 10:50 PM IST
തൊ​ടു​പു​ഴ : മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജി​ന്‍റെ കൊ​ട്ട​ക്കാ​ന്പൂ​ർ വി​ല്ലേ​ജി​ലെ ഭൂ​മി​യു​ടെ പ​ട്ട​യ​വും ത​ണ്ട​പ്പേ​രും റ​ദ്ദു ചെ​യ്തു കൊ​ണ്ടു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അ​ഭി​പ്രാ​യം പ​റ​യ​ണ​മെ​ന്ന് ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ യു ​ഡി എ​ഫും കോ​ണ്‍​ഗ്ര​സും മു​ന്പ് പ​റ​ഞ്ഞി​ട​ത്തേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ എ​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കാ​തെ മു​ൻ എം​പി​യെ സം​ര​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​ദ്ദേ​ഹ​ത്തെ മു​ൻ നി​ർ​ത്തി മു​ന്പ് കോ​ണ്‍​ഗ്ര​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത​യ്ക്ക് ചേ​ർ​ന്ന​താ​ണോ​യെ​ന്ന് സി​പി​എം മ​റു​പ​ടി പ​റ​യ​ണം. ഇ​ത് സം​ബ​ന്ധി​ച്ച മു​ഴു​വ​ൻ ക്ര​മ​ക്കേ​ടു​ക​ളും പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പെ​രു​ന്പാ​വൂ​രി​ലെ സി​പി​എം കൗ​ണ്‍​സി​ല​റു​ടെ വ​ട്ട​വ​ട​യി​ലെ കൈ​യേ​റ്റ ഭൂ​മി, സി ​പി എം ​ഏ​രി​യാ ക​മ്മ​റ്റി അം​ഗം കൈ​യേ​റി​യ ഭൂ​മി തു​ട​ങ്ങി​യ​വ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ട​ണ​മെ​ന്നും പ​ട്ട​യം ക്ര​മ​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ മ​ര​ണ​മ​ണി​യാ​ണെ​ന്നും ഇ​തേ​പ്പ​റ്റി സി ​പി എം ​മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.