സെ​വ​ൻ​സ് ഫു​ട്ബോ​ൾ; സീ​ക്കോ വ​ഴി​ത്ത​ല ജേ​താ​ക്ക​ൾ
Tuesday, September 10, 2019 11:06 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ങ്ങ​ല്ലൂ​ർ സോ​ക്ക​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്നു വ​ന്ന ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 32ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വ​ഴി​ത്ത​ല സീ​ക്കോ ക്ല​ബ് ജേ​താ​ക്ക​ളാ​യി.​കാ​ഞ്ഞാ​ർ നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ ക്ല​ബ് ര​ണ്ടാം സ്ഥാ​ന​വും അ​മീ​സ് ക്ല​ബ് വെ​ങ്ങ​ല്ലൂ​ർ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 25000, 10000, 5000 വീ​തം കാ​ഷ് പ്രൈ​സും അ​ൽ -അ​സ്ഹ​ർ ഗ്രൂ​പ്പ് സ്പോ​ണ്‍​സ​ർ ചെ​യ്ത ട്രോ​ഫി​ക​ളും വീ​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷിം​നാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോ​മി ജോസഫ് കു​ന്നേ​ൽ സ​മ്മാ​ന​ദാ​നം ന​ട​ത്തി. ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി .​എ​സ്. ബി​ന്ദു, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി. ​സി​ജി​മോ​ൻ പി . ​എ. സ​ലിം​കു​ട്ടി, എം .​പി. അ​രു​ണ്‍ ,ഷി​ജി ജെ​യിം​സ്, ഫൈ​സ​ൽ കാ​ഞ്ഞാ​ർ, മു​ഹ​മ്മ​ദ് റോ​ഷി​ൻ, സ​ഹ​ൽ സു​ബൈ​ർ ,ജോ​സ്കു​ട്ടി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.