ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
Tuesday, September 10, 2019 11:06 PM IST
രാ​ജ​കു​മാ​രി: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു നാ​ലു​കി​ലോ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ഉ​സ​ലം​പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ സ​ച്ചി​ൻ, മാ​സാ​ണം എ​ന്നി​വ​രെ​യാ​ണ് രാ​ജാ​ക്കാ​ട് സി​ഐ ഹ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രാ​ജ​കു​മാ​രി കു​ള​പ്പാ​റ​ച്ചാ​ലി​നും കു​രു​വി​ളാ​സി​റ്റി​ക്കു​മി​ട​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും ആ​ഡം​ബ​ര കാ​റി​ൽ എ​ത്തി​യ​ത്.
കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. എ​സ്ഐ പി.​ഡി. അ​നൂ​പ്മോ​ൻ, എ​സ് സി​പി​ഒ അ​ജി​മോ​ൻ, ര​മേ​ശ്, ജി​നോ, പി.​എ​സ്. സ​ന്തോ​ഷ,് ഷൈ​ൻ, പി. ​പി. സ​ന്തോ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.