ചേ​ന്പ​ളം അ​ക്ര​മം: 13 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Saturday, September 14, 2019 10:35 PM IST
നെ​ടു​ങ്ക​ണ്ടം: ചേ​ന്പ​ള​ത്ത് ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ര​ണ്ടു പ​രാ​തി​ക​ളി​ലാ​യി 13 പേ​ർ​ക്കെ​തി​രെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്തു. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ക​ൾ. ചേ​ന്പ​ള​ത്ത് ഗൃ​ഹ​നാ​ഥ​നും വീ​ട്ട​മ്മ​യ്ക്കും നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ർ​ത്താ​വി​നെ മ​ർ​ദി​ക്കു​ന്ന​തു​ക​ണ്ട് ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ വീ​ട്ട​മ്മ​യ്ക്കും ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കും ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​ണ് ഒ​ളി​വി​ലു​ള്ള​ത്. ഈ ​കേ​സി​ൽ വാ​ത​പ്പ​നാ​ട്ട് അ​മ​ൽ(21), തെ​ക്കേ​ൽ റോ​ബി​ൻ(23) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.

തി​രു​വോ​ണ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ചേ​ന്പ​ളം ടൗ​ണി​ൽ യു​വാ​വി​നെ മ​ർ​ദി​ക്കു​ന്ന​തു​ക​ണ്ട് ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ തേ​വ​രോ​ലി​ൽ അ​ഭി​ലാ​ഷി​നെ​യാ​ണ് യു​വാ​ക്ക​ൾ സം​ഘം​ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. അ​ഭി​ലാ​ഷി​നെ മ​ർ​ദി​ക്കു​ന്ന​തു​ക​ണ്ട് ഓ​ടി​യെ​ത്തി​യ ഭാ​ര്യ ശാ​രി, 10 വ​യ​സു​ള്ള മ​ക​ൾ വൈ​ഗ എ​ന്നി​വ​രെ​യും സം​ഘം ആ​ക്ര​മി​ച്ചു.

അ​ന്നു​ത​ന്നെ രാ​ത്രി 12.30-ഓ​ടെ സി​നി​മ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു​നേ​രെ​യും ചേ​ന്പ​ള​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം ന​ട​ത്തി​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് സം​ഘം മ​ർ​ദ​നം അ​ഴി​ച്ചു​വി​ട്ട​ത്. ഈ ​കേ​സി​ൽ സി​പി​എം ചേ​ന്പ​ളം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ട​ക്കം മൂ​ന്നു​പേ​ർ പ്ര​തി​ക​ളാ​ണ്. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. പ​ല​പ്പോ​ഴാ​യി മ​ദ്യ​പ ഗു​ണ്ടാ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ​വ​ർ സം​ഘ​ടി​ച്ച് പ്ര​തി​രോ​ധ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. പോ​ലീ​സി​ന് പ​രാ​തി കൈ​മാ​റി.