പൈ​പ്പ് മാ​റ്റിസ്ഥാ​പി​ക്ക​ൽ ആ​രം​ഭി​ച്ചു
Saturday, September 14, 2019 10:40 PM IST
മു​ട്ടം: ച​ള്ളാ​വ​യ​ൽ - മു​ട്ടം റൂ​ട്ടി​ൽ ഗ​വ. ആ​ശു​പ​ത്രി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം പൊ​ട്ടി​ക്കി​ട​ന്ന വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്ക​ൽ ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തോ​ള​മാ​യി ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി ഒ​ഴു​കാ​ൻ തു​ട​ങ്ങി​യി​ട്ട്.

മു​ട്ടം - ച​ള്ളാ​വ​യ​ൽ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ അ​ടു​ത്ത ദി​വ​സ​മാ​ണ് പൈ​പ്പ് പൊ​ട്ടി റോ​ഡി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. ഒ​ട്ടേ​റെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ ചാ​ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.
വെ​ള്ളം പാ​ഴാ​കു​ന്ന​തി​നാ​ൽ ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ശു​ദ്ധ​ജ​ല​വി​ത​ര​ണ​വും മു​ട​ങ്ങി​യി​രു​ന്നു. പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പൈ​പ്പ് മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി വൈ​കു​ക​യാ​യി​രു​ന്നു. പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ളും രം​ഗ​ത്ത് വ​ന്നി​രു​ന്നു.