ജ​ല​പ്പ​ര​പ്പി​ൽ ആ​വേ​ശം തീ​ർ​ത്ത് ചെ​റു​വ​ള്ള​ങ്ങ​ളു​ടെ അ​ര​ങ്ങേ​റ്റം
Sunday, September 15, 2019 10:33 PM IST
ക​ല്ലാ​ർ​കു​ട്ടി:​ഒ​രു പ​ക​ലി​ന്‍റെ ആ​വേ​ശ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി ക​ല്ലാ​ർ​കു​ട്ടി​യി​ൽ ജ​ലോ​ത്സ​വം അ​ര​ങ്ങേ​റി. ആ​ദ്യ​മാ​യാ​ണ് ഇ​ടു​ക്കി​യി​ൽ ജ​ലോ​ത്സ​വം അ​ര​ങ്ങേ​റി​യ​ത്. വ​ള്ളം​ക​ളി​യു​ടെ ഈ​ണ​വും താ​ള​വും ഒ​പ്പം ജ​ല​മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചാ​ണ് മു​തി​ര​പ്പു​ഴ​യാ​ർ ഒ​ഴു​കി​യെ​ത്തു​ന്ന ക​ല്ലാ​ർ​കു​ട്ടി​യി​ൽ ജ​ലോ​ത്സ​വം ന​ട​ന്ന​ത്. മു​തി​ര​പ്പു​ഴ ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ​യും കെ ​എ​സ് ഇ ​ബി ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മ​ണ്‍​സൂ​ണ്‍ ടൂ​റി​സം പ​രി​പാ​ടി​ക​ളും ഓ​ണാ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി അ​ര​ങ്ങേ​റി​യ​പ്പോ​ൾ ജ​ല​പ്പ​ര​പ്പി​ൽ ആ​വേ​ശം തീ​ർ​ത്ത് ചെ​റു​വ​ള്ള​ങ്ങ​ളും തു​ഴ​വീ​ശി കൊ​ന്പു​കോ​ർ​ത്തു. ജ​ല​ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​യി​രു​ന്നു ജ​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യ​ത്.​

വ​ള്ളം ക​ളി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ബി​ജു വേ​ഴേ​പ്പ​റ​ന്പി​ൽ മു​തി​ര​പ്പു​ഴ​യും ര​ണ്ടാം സ്ഥാ​നം സ​ണ്ണി ഇ​ല​വും​കു​ന്നേ​ൽ തോ​ട്ടാ​പ്പു​ര​യും ക​ര​സ്ഥ​മാ​ക്കി.​നീ​ന്ത​ൽ മ​ത്സ​ര​ത്തി​ന് വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​വും പ്രോ​ത്സാ​ഹ​ന​വും ല​ഭി​ച്ചു. കൈ​ക്ക​രു​ത്തി​ന്‍റെ മ​ത്സ​ര​മാ​യ വെ​ള്ള​ത്തി​ൽ നടന്ന വ​ടം​വ​ലി​യി​ൽ മു​തി​ര​പ്പു​ഴ ബോ​യ്സ് ഒ​ന്നാം സ​മ്മാ​ന​വും എ​സ്എ​ച്ച്ജി മാ​വി​ൻ ചു​വ​ട് ര​ണ്ടാം സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി. മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നോ​ബി​ൾ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി .​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ ജോ​ർ​ജ് ജോ​സ​ഫ്, ജോ​യ​ൽ തോ​മ​സ്,പി.​എ​സ്. ശ്രീ​ധ​ര​ൻ,കെ.​ടി. സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ജ​ല​മ​ത്സ​ര​ങ്ങ​ൾ ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടി​ലെ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് ഹൈ​ഡ​ൽ ടൂ​റി​സം വ​കു​പ്പി​ന്‍റെ​യും ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ​യും പ്ര​തീ​ക്ഷ. വ​രും​നാ​ളു​ക​ളി​ൽ ഹൈ​റേ​ഞ്ചി​ൽ ജ​ലോ​ത്സ​വ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള കൂ​ടു​ത​ൽ സാ​ധ്യ​ത​ക​ൾ തു​റ​ന്നാ​ണ് തി​ര​ശീ​ല വീ​ണ​ത്.