ഏ​ല​ത്ത​ട്ട മോ​ഷ​ണം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Tuesday, September 17, 2019 10:28 PM IST
നെ​ടു​ങ്ക​ണ്ടം: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്നും കാ​ൽ​ല​ക്ഷം രൂ​പ​യു​ടെ ഏ​ല​ത്ത​ട്ട​ക​ൾ മോ​ഷ​ണം​പോ​യ കേ​സി​ൽ അ​മ്മ​യും മ​ക​നും പി​ടി​യി​ൽ. മോ​ഷ​ണ​ക്കേ​സി​ലെ മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യ ഇ​ട​ത്ത​റ​മു​ക്ക് പാ​ണ​ന്‍റ​യ്യ​ത്ത് സ​തീ​ദേ​വി, മ​ക​ൻ ശ്രീ​രാ​ഗ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ സ​തീ​ദേ​വി​യു​ടെ മൂ​ത്ത മ​ക​ളും മ​രു​മ​ക​നു​മാ​ണ്. ഇ​വ​ർ ഒ​ളി​വി​ലാ​ണെ​ന്ന് ക​ന്പം​മെ​ട്ട് പോ​ലീ​സ് അ​റി​യി​ച്ചു.
ഇ​ട​ത്ത​റ​മു​ക്ക് സ്വ​ദേ​ശി​യാ​യ ബി​നു​വി​ന്‍റെ പു​ര​യി​ട​ത്തി​ലെ 300 ഏ​ല​ത്ത​ട്ട​ക​ളാ​ണ് നാ​ൽ​വ​ർ സം​ഘം പ​ട്ടാ​പ്പാ​ക​ൽ ക​ട​ത്തി​യ​ത്.
മോ​ഷ്ടി​ച്ച ഏ​ല ത​ട്ട​ക​ൾ പ​കു​തി വി​ല​യ്ക്ക് പ്ര​തി​ക​ൾ വി​ൽ​ക്കു​ക​യാ​യി​രു​ന്നു.
ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ ഇ​ട​ത്ത​റ​മു​ക്കി​ലെ കു​ടും​ബ വീ​ട്ടി​ലെ​ത്തി​യ സ​തീ​ദേ​വി​യു​ടെ മ​ക​ളും മ​രു​മ​ക​നും ചേ​ർ​ന്നാ​ണ് മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു. ബാ​ക്കി​യു​ള്ള പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി.