ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ ഒ​രു​ദി​വ​സ​ത്തെ വ​രു​മാ​നം ന​ൽ​കി
Tuesday, September 17, 2019 10:30 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വി​ന് സ​ഹാ​യ​വു​മാ​യി ഒ​രു​ദി​വ​സ​ത്തെ വ​രു​മാ​നം ന​ൽ​കി സം​യു​ക്ത ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ. തൂ​ക്കു​പാ​ലം സ്വ​ദേ​ശി ശ്രീ​കു​മാ​റി​ന്‍റെ ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്കാ​ണ് തൂ​ക്കു​പാ​ലം - നെ​ടു​ങ്ക​ണ്ടം റൂ​ട്ടി​ൽ ട്രി​പ്പ് ന​ട​ത്തു​ന്ന ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ തു​ക ന​ൽ​കി​യ​ത്. വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റു​ന്ന​വ​ർ യാ​ത്രാ​ക്കൂ​ലി​യാ​യി ന​ൽ​കു​ന്ന​തി​നു​പ​ക​രം വാ​ഹ​ന​ത്തി​നു​ള്ളി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ബ​ക്ക​റ്റി​ൽ തു​ക നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ല​രും ഉ​ദാ​ര​മാ​യി സ​ഹാ​യി​ച്ചു. 62,000 രൂ​പ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്. തു​ക നെ​ടു​ങ്ക​ണ്ടം എ​സ്ഐ എ​സ്. കി​ര​ണ്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജി ഷാ​ജി, സ​ഹാ​യ സ​മി​തി ക​ണ്‍​വീ​ന​ർ തോ​മ​സ് ക​ല്ലം​മാ​ക്ക​ൽ എ​ന്നി​വ​രെ ഏ​ൽ​പ്പി​ച്ചു. സം​യു​ക്ത ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ബാ​ല​ച​ന്ദ്ര​ൻ, കെ.​കെ. പ്ര​കാ​ശ്, രാ​ജേ​ഷ് ച​ന്ദ്ര, സി​ജു, അ​രു​ണ്‍, ഷാ​ജി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ബി​എ​സ്എ​ൻ​എ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ
പ​രി​ധി​ക്കു പു​റ​ത്ത്

അ​ടി​മാ​ലി: മൂ​ന്നാ​റി​ലെ തോ​ട്ടം മേ​ഖ​ല​ക​ളി​ൽ ബി​എ​സ്എ​ൻ​എ​ൽ ക​വ​റേ​ജ് ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. മൂ​ന്നാ​ർ ടൗ​ണ്‍ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ബി​എ​സ്എ​ൻ​എ​ലി​നു മാ​ത്ര​മാ​ണ് ക​വ​റേ​ജു​ള്ള​ത്. എ​ന്നാ​ൽ പ​ല​പ്പോ​ഴും നെ​റ്റു​വ​ർ​ക്ക് ത​ക​രാ​റി​ലാ​ണെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ച്ചു. ക​ന​ത്ത മ​ഴ തു​ട​രു​ക​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്പോ​ൾ ക​വ​റേ​ജ് ല​ഭി​ക്കാ​ത്ത​ത് തൊ​ഴി​ലാ​ളി​ക​ളെ വെ​ട്ടി​ലാ​ക്കു​ന്നു.