വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം: എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു
Tuesday, September 17, 2019 10:30 PM IST
ഇ​ടു​ക്കി: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നം വ​ന്യ​ജീ​വി വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രഫി മ​ത്സ​ര​ത്തി​ലേ​ക്ക് എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു.
എ​ൻ​ട്രി​ക​ൾ ഓ​ണ്‍​ലൈ​നാ​യാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വ​കു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റാ​യ www.forest.kerala.gov.in ലെ ​വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്ര​ഫി കോ​ണ്‍​ട​സ്റ്റ്-2019 എ​ന്ന പ്ര​ത്യേ​ക ലി​ങ്കി​ലൂ​ടെ വേ​ണം ഫോ​ട്ടോ​ക​ൾ അ​പ് ലോ​ഡ് ചെ​യ്യാ​ൻ.
കേ​ര​ള​ത്തി​ലെ വ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്നും ചി​ത്രീ​ക​രി​ച്ച നീ​ളം കൂ​ടി​യ വ​ശ​ത്ത് 3000 പി​ക്സ​ലി​ൽ കു​റ​യാ​ത്ത എ​ട്ട് മെ​ഗാ​ബൈ​റ്റു​ള്ള ഫോ​ട്ടോ​ക​ളാ​ണ് അ​പ് ലോ​ഡ് ചെ​യ്യേ​ണ്ട​ത്.
ഒ​രാ​ൾ​ക്ക് അ​ഞ്ച് ഫോ​ട്ടോ​ക​ൾ വ​രെ സ​മ​ർ​പ്പി​ക്കാം. ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ 30 നു വൈ​കു​ന്നേരം അ​ഞ്ചു വ​രെ അ​പ് ലോ​ഡ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ക. ആ​ദ്യ സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും.