ദേ​ശീ​യ​പാ​ത​യി​ലെ ഏ​ക ചെ​ക്ക് പോ​സ്റ്റും മാറ്റുന്നു
Wednesday, September 18, 2019 11:15 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കൊ​ല്ലം- ദി​ണ്ഡി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ലെ കു​മ​ളി​ക്കും കൊ​ല്ല​ത്തി​നും ഇ​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫോ​റ​സ്റ്റി​ന്‍റെ ഏ​ക ചെ​ക്ക് പോ​സ്റ്റും മാ​റ്റാ​ൻ ഉ​ത്ത​ര​വ്. ഫോ​റ​സ്റ്റ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ചെ​ക്ക്പോ​സ്റ്റ് നി​ർ​ത്ത​ലാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ കോ​പ്പി ഇ​ന്ന​ലെ പു​ല്ലു​പാ​റ​യി​ലു​ള്ള ചെ​ക്ക് പോ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി. വ​രു​മാ​ന​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് അ​ന്പ​തു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ചെ​ക്കു​പോ​സ്റ്റ് പൂ​ട്ടു​ന്ന​ത്.

പു​ല്ലു​പാ​റ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​ക്ക് പോ​സ്റ്റ് പോ​ലീ​സി​നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഏ​റെ പ്ര​യോ​ജ​ന​മാ​യി​രു​ന്നു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ക​ള്ള​ക്ക​ട​ത്തി​നും സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ക​ഞ്ചാ​വ്, നി​കു​തി വെ​ട്ടി​ച്ചു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ ക​ട​ത്ത് എ​ന്നി​വ​യ്ക്കും ചെ​ക്ക് പോ​സ്റ്റ് ത​ട​സ​മാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നും ഒ​രു പ​രി​ധിവ​രെ സാ​ധി​ച്ചി​രു​ന്നു.

മു​റി​ഞ്ഞ​പു​ഴ​യി​ലു​ള്ള ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു ചെ​ക്കു​പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം. ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തും ഇ​വി​ടെ നി​ന്നു​മാ​യി​രു​ന്നു. മൂ​ന്ന് ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഇ​വി​ടെ ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന​ത്.

ഇ​ന്ന​ലെ ചെ​ക്ക് പോ​സ്റ്റ് മാ​റ്റു​ന്ന വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് എ​ത്തു​ക​യും ഓ​ഫീ​സ് പൂ​ട്ടു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വും ന​ട​ന്നു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ജീ​വ​ന​ക്കാ​ർ ചെ​ക്ക് പോ​സ്റ്റ് ഉ​യ​ർ​ത്തി വ​യ്ക്കു​ക​യും ഓ​ഫീ​സ് പൂ​ട്ടു​ക​യും ചെ​യ്തു.

സം​സ്ഥാ​ന​ത്ത് പ​ത്തി​ല​ധി​കം ചെ​ക്ക് പോ​സ്റ്റു​ക​ൾ പൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു പു​ല്ലു​പാ​റ​യി​ലെ ചെ​ക്ക് പോ​സ്റ്റ്. കോ​ട്ട​യം ജി​ല്ല ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലാ​ണ് ഈ ​ചെ​ക്ക് പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം. ചെ​ക്ക് പോ​സ്റ്റ് ഇ​ല്ലാ​താ​യ​തോ​ടെ ക​ള്ള​ക്ക​ട​ത്ത് വ്യാ​പ​ക​മാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഓ​ഫീ​സ് പൂ​ട്ടു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ഓ​ഫീ​സ് നി​ല​നി​ർ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.