തൊ​ഴി​ൽ ദി​നാ​ച​ര​ണം
Wednesday, September 18, 2019 11:15 PM IST
രാ​ജാ​ക്കാ​ട്: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ രാ​ജാ​ക്കാ​ട് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വ​ക​ർ​മ​ജ​യ​ന്തി ആ​ഘോ​ഷം തൊ​ഴി​ൽ ദി​നാ​ച​ര​ണ​മാ​യി സം​ഘ​ടി​പ്പി​ച്ചു. രാ​ജാ​ക്കാ​ട് അ​ർ​ച്ച​ന അ​ങ്ക​ണ​ത്തി​ൽ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. മോ​ഹ​ന​ൻ പ​താ​ക​യു​യ​ർ​ത്തി. ടൗ​ണ്‍ ചു​റ്റി ശോ​ഭാ​യാ​ത്ര​യും ന​ട​ത്തി.

തു​ട​ർ​ന്നു​ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി.​എ​ൻ. ഗോ​പ​ൻ, ഡി. ​ര​വീ​ന്ദ്ര​ൻ, സു​മ ത​ങ്ക​പ്പ​ൻ, കെ.​എ. വി​ജ​യ​ൻ, കെ.​കെ. മോ​ഹ​ന​ൻ, എ​ൻ.​പി. ത​ങ്ക​പ്പ​ൻ, കെ.​ജി. ജ​യ​ദേ​വ​ൻ, വി.​കെ. മോ​ഹ​ന​ൻ, എ​ൻ.​സി. ശി​വ​ൻ​കു​ട്ടി, മ​ധു ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.