ചേ​ന്പ​ളം ആ​ക്ര​മ​ണം: മൂ​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്താ​ക്കി
Wednesday, September 18, 2019 11:17 PM IST
നെ​ടു​ങ്ക​ണ്ടം: തി​രു​വോ​ണ ദി​ന​ത്തി​ൽ ചേ​ന്പ​ള​ത്ത് ര​ണ്ടു വീ​ട്ട​മ്മ​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ മൂ​ന്നു​പേ​രെ സി​പി​എം പു​റ​ത്താ​ക്കി. വാ​ത​പ്പ​നാ​ട്ട് അ​മ​ൽ, തെ​ക്കേ​ൽ റോ​ബി​ൻ, മു​ള്ളു​കാ​ല ഷാ​രോ​ണ്‍ എ​ന്നി​വ​രെ​യാ​ണ് സി​പി​എം പു​റ​ത്താ​ക്കി​യ​ത്.

കേ​സി​ൽ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത അ​മ​ൽ, റോ​ബി​ൻ എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. ഷാ​രോ​ണ്‍ ഒ​ളി​വി​ലാ​ണ്. ഷാ​രോ​ണ്‍ പാ​ന്പാ​ടും​പാ​റ ഡി​വൈ​എ​ഫ്ഐ വി​ല്ലേ​ജ് ക​മ്മി​റ്റി ട്ര​ഷ​റ​റാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന പാ​ന്പാ​ടും​പാ​റ ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​മാ​ണ് ഇ​വ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​ത്. ചേ​ന്പ​ള​ത്തു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​നെ​തി​രേ പാ​ർ​ട്ടി​ക്കു​ള്ളി​ലെ ഒ​രു​വി​ഭാ​ഗം ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​നു കൂ​ട്ടു​നി​ന്ന​വ​രെ സം​ര​ക്ഷി​ച്ച് അ​ണി​ക​ളെ​ മാ​ത്രം ബ​ലി​യാ​ടാ​ക്കു​ക​യാ​ണ് ന​ട​പ​ടി​യി​ലൂ​ടെ പാ​ർ​ട്ടി എ​ടു​ത്ത​തെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

പ്രാ​ദേ​ശി​ക നേ​തൃ​ത്വ​നി​ര​യി​ലു​ള്ള​വ​രെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക നേ​തൃ​ത്വം അ​ക്ര​മ പ​ര​ന്പ​ര​ക​ൾ​ക്കു നേ​തൃ​ത്വ​വും ഒ​ത്താ​ശ​യും ചെ​‌യ്യുന്നു എ​ന്നാ​ണ് ആ​രോ​പ​ണം.
ചേ​ന്പ​ള​ത്ത് തി​രു​വോ​ണ​ദി​ന​ത്തി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത് സി​പി​എ​മ്മി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു. ഇ​ത് പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി.

വീ​ട്ട​മ്മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ അ​ണി​ക​ൾ​ക്കി​ട​യി​ലും അ​മ​ർ​ഷം ശ​ക്ത​മാ​യി​രു​ന്നു. ചേ​ന്പ​ള​ത്തു​ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ര​ണ്ടു പ​രാ​തി​ക​ളി​ലാ​യി 13 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സു​ക​ളി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​സ്ഥാ​ന​ത്ത്.