വ​ണ്ണ​പ്പു​റം -ചേ​ല​ച്ചു​വ​ട് റോ​ഡി​ൽ അ​പ​ക​ടം ത​ട​യാ​ൻ സു​ര​ക്ഷാബാ​രി​ക്കേ​ഡ് ; നടപടി പോലീസ് റിപ്പോർട്ടിനെ തുടർന്ന്
Wednesday, September 18, 2019 11:20 PM IST
വ​ണ്ണ​പ്പു​റം: അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റോ​ഡി​ൽ സു​ര​ക്ഷാ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം കെഎ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​വി​ടെ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ വേ​ഗ​ത്തി​ലാ​യ​ത്.

ഈ ​റൂ​ട്ടി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കാ​ളി​യാ​ർ പോ​ലീ​സ് ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ ഇ​ത് അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും വ​ലി​യ വ​ള​വു​ക​ളി​ൽ ബ​സു​ക​ൾ​ക്കും മ​റ്റും തി​രി​യാ​നു​ള്ള വീ​തി​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

അ​പ​ക​ട​വ​ള​വു​ക​ൾ

ഒ​ട്ടേ​റെ വ​ള​വു​ക​ളും തി​രി​വു​ക​ളും ഉ​ള്ള റോ​ഡാ​ണ് ആ​ല​പ്പു​ഴ - മ​ധു​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റോ​ഡ്. കു​ത്തി​റ​ക്ക​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​യ​തി​നാ​ൽ ഇ​തു വ​ഴി അ​തീ​വ ജാ​ഗ്ര​ത​യോ​ടെ വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന ഹൈ​വേ പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​വു​മു​ണ്ട്.

മു​ൻ​പ് പ​ല വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി ജീ​വ​നു​ക​ളും പൊ​ലി​ഞ്ഞി​ട്ടു​മു​ണ്ട്. പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഒ​രേ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ന്നെ പ​ല ത​വ​ണ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. വ​ള​വു​ക​ളി​ൽ ബാ​രി​ക്കേ​ഡു​ക​ളും മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളും ഇ​ല്ലാ​ത്ത​താ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

റി​പ്പോ​ർ​ട്ട് അ​വ​ഗ​ണി​ച്ചു

ഈ ​പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ കാ​ളി​യാ​ർ എ​സ്ഐ ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ, പി​ഡ​ബ്ല്യു​ഡി തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ക​ന്പ​ക​ക്കാ​നം വ​ള​വി​ൽ ലോ​റി മ​റി​ഞ്ഞ് ക്ലീ​ന​റും വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യും മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്.

അ​പ​ക​ട​ത്തി​ൽനി​ന്നു യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ ടു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കെഎ​സ്ആ​ർ​ടി​സി പ​തി​വാ​യി അ​പ​ക​ട​ത്തി​ൽപ്പെ​ടു​ന്ന​തും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ൽ ഫി​റ്റ്ന​സ് ഉ​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​തു വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നോ​ടൊ​പ്പം ഇ​തു​വ​ഴി ബ​സ് ഓ​ടി​ച്ച് പ​രി​ച​യ സ​ന്പ​ന്ന​രാ​യ ഡ്രൈ​വ​ർ​മാ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വീണ്ടും മു​ന്ന​റി​യി​പ്പ്

ക​ഴി​ഞ്ഞ ദി​വ​സം കെഎ​സ്ആ​ർ​ടി​സി ബ​സ് തി​ട്ട​യി​ലി​ടി​ച്ച് നാ​ൽ​പ​തോ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ന് ഏ​താ​നും ദി​വ​സം മു​ൻ​പ് കാ​ളി​യാ​ർ എ​സ്ഐ​യും സം​ഘ​വും പൈ​നാ​വി​ൽ കോ​ണ്‍​ഫ​റ​ൻ​സി​നു പോ​കു​ന്പോ​ൾ കെഎ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ഓ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡു കൊ​ടു​ക്കു​ന്ന​തി​ലെ അ​സ്വാ​ഭാ​വി​ക​ത​യും ഓ​ട്ട​ത്തി​നി​ട​യി​ൽ ബി​എ​സ്എ​ൻ​എ​ൽ കേ​ബി​ളു​ക​ൾ പൊ​ട്ടി​യ​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് വാ​ഹ​നം ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് ബ​സ് നി​ർ​ത്തി​ച്ചു.

ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നോ​യെ​ന്ന സം​ശ​യ​ത്താ​ൽ ബ്രീ​ത്ത് അ​ന​ലൈ​സ​റി​ൽ ഉൗ​തി​ച്ചു. പ​ക്ഷേ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ല. വാ​ഹ​ന​ത്തി​ന്‍റെ ക്ഷ​മ​ത​യി​ല്ലാ​യ്മ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്ന് ഡ്രൈ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ഇ​ദ്ദേ​ഹ​മാ​ക​ട്ടെ ഈ ​റൂ​ട്ടി​ൽ വാ​ഹ​ന​മോ​ടി​ച്ച് പ​രി​ച​യ​മി​ല്ലാ​ത്ത ഡ്രൈ​വ​റാ​യി​രു​ന്നു. ഇ​ക്കാ​ര്യം കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​താ​യി എ​സ്ഐ വി.​സി. വി​ഷ്ണു​കു​മാ​ർ പ​റ​ഞ്ഞു. പോ​ലീ​സ് പി​ന്തു​ട​ർ​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ ആ​യി​രു​ന്നു പി​ന്നീ​ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സി​ലെ​യും ക​ണ്ട​ക്ട​ർ.