സം​സ്ഥാ​ന ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ മു​ത​ൽ തൊ​ടു​പു​ഴ​യി​ൽ
Thursday, September 19, 2019 10:04 PM IST
തൊ​ടു​പു​ഴ: കേ​ര​ള ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ഫെ​ൻ​സിം​ഗ്ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ മു​ത​ൽ 23 വ​രെ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സ​ബ് ജൂ​ണി​യ​ർ , കേ​ഡ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 300ലേ​റെ ഫെ​ൻ​സ​ർ​മാ​ർ പ​ങ്കെ​ടു​ക്കും. 14 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ സ​ബ് ജൂ​ണി​യ​റും 17 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ കേ​ഡ​റ്റു വി​ഭാ​ഗ​വു​മാ​ണ്.​നാ​ളെ രാ​വി​ലെ ഒ​ൻ​പതി​ന് സം​സ്ഥാ​ന ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ഷി പ​ള്ള​ൻ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജോ​ഷി പ​ള്ള​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​തോം​സ​ണ്‍ ജോ​സ​ഫ്, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ഫ. ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.​സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം. ​മോ​നി​ച്ച​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന്യൂ​മാ​ൻ കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. മു​നി​സി​പ്പ​ൽ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ജാ​ഫ​ർ, ശ​ര​ത് യു. ​നാ​യ​ർ, കെ.​എ​ൽ. ജോ​സ​ഫ്, ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, ലെ​ഫ് പ്ര​ജീ​ഷ് സി. ​മാ​ത്യു, കെ.​ശ​ശി​ധ​ര​ൻ, റ​ഫീ​ക് പ​ള്ള​ത്തു പ​റ​ന്പി​ൽ ബേ​ബി വ​ർ​ഗീ​സ്, പി.​എ. സ​ലിം​കു​ട്ടി, സി​സ്റ്റ​ർ എ​ലൈ​സ്, റോ​ജ​ർ ജോ​ണ്‍ പു​ളി​മൂ​ട്ടി​ൽ, ബോ​ബു ആ​ന്‍റ​ണി, എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. താ​യ്‌ലൻഡ് ഓ​പ്പ​ണ്‍ ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ബി.​സ്റ്റെ​ഫി , വി.​പി. ക​ന​ക​ല​ക്ഷ്മി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. കേ​ര​ള ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​എ​സ്. പ​വ​ന​ൻ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ടി.​കെ. സു​കു ന​ന്ദി​യും പ​റ​യും. സ​മാ​പ​ന സ​മ്മേ​ള​നം 23നു ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നി​സി​പ്പ​ൽ ചെ​യ​ർപേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തും. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ല ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗം കെ.​പി.​മേ​രി, തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​പി. ജോ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, വി.​എ​സ്. ബി​ന്ദു എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ഷാ​ഹു​ൽ ഹ​മീ​ദ്, റ​വ.​ഡോ. മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, പ്ര​ഫ. ബെ​ന്നി മാ​ത്യു, സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, എ​ൻ. ര​വീ​ന്ദ്ര​ൻ, എ​സ്.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ , കെ. ​ദീ​പ​ക്, മ​നോ​ഹ​ര​ൻ ന​ട​വി​ലേ​ട​ത്ത്, ക്ല​മ​ന്‍റ് ഇ​മ്മാ​നു​വ​ൽ, സൈ​ജ​ൻ സ്റ്റീ​ഫ​ൻ , ബൈ​ജു വ​റ​വു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​സ്.​പ​വ​ന​ൻ, ഡോ.​തോം​സ​ണ്‍ ജോ​സ​ഫ്, കെ.​ശ​ശി​ധ​ര​ൻ, പി.​കെ.​സു​കു, ഡോ.​ബോ​ബു ആ​ന്‍റ​ണി, ശ​ര​ത്. യു ​നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.