ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Thursday, September 19, 2019 10:04 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ബൈ​ക്കും കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽ​നി​ന്നും വ​ന്ന ബൈ​ക്ക് പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ അ​ല​ക്ഷ്യ​മാ​യി തി​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ എ​തി​രേ​വ​ന്ന കാ​റി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബൈ​ക്കു യാ​ത്ര​ക്കാ​രാ​യ മാ​വ​ടി സ്വ​ദേ​ശി​ക​ളാ​യ ആ​ൽ​ബി​ൻ, സ​ബി​ൻ എ​ന്നി​വ​രെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ യു​വാ​ക്ക​ൾ കാ​റി​നു മു​ക​ളി​ലൂ​ടെ തെ​റി​ച്ച് റോ​ഡി​ൽ വീ​ണു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​തി​നി​ടെ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ ഓ​ട്ടോ​റി​ക്ഷാ നി​ർ​ത്താ​തെ പോ​കു​ക​യും ചെ​യ്തു.
നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ അ​ടു​ത്തി​ടെ​യാ​യി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ക​യാ​ണ്. ഒ​രു​മാ​സ​ത്തി​നി​ടെ പ​ത്തോ​ളം അ​പ​ക​ട​ങ്ങ​ളാ​ണ് ടൗ​ണി​ൽ മാ​ത്ര​മാ​യി ന​ട​ന്ന​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ബൈ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം. റോ​ഡു​വ​ക്കി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു. ടൗ​ണി​ലെ അ​ല​ക്ഷ്യ​വും അ​മി​ത​വേ​ഗ​ത​യി​ലു​മു​ള്ള ഡ്രൈ​വിം​ഗി​ന് അ​റു​തി​വ​രു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.