തേ​ക്ക​ടി​യി​ലെ ടൂ​റി​സം മു​ര​ടി​പ്പി​നെതിരേ വ്യാ​പാ​രി​ക​ളുടെ പ്രതിഷേധ മാ​ർ​ച്ച്
Thursday, September 19, 2019 10:04 PM IST
കു​മ​ളി: തേ​ക്ക​ടി​യി​ൽ ടൂ​റി​സം സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ത്ത അ​ധി​കൃ​ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി കു​മ​ളി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ ടൂ​റി​സം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. തേ​ക്ക​ടി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ എ​ത്താ​താ​യ​തോ​ടെ വ്യാ​പാ​ര​മേ​ഖ​ല ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​താ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് ഇ​ട​യാ​ക്കി​യ​ത്. സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള വ​നം​വ​ക​പ്പി​ന്‍റെ നീ​ക്കം ത​ട​യാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു. ടൂ​റി​സം വ​കു​പ്പി​ന്‍റെ 12 കോ​ടി രു​പ ചെ​ല​വ​ഴി​ച്ചാ​ണ് വ​നം​വ​കു​പ്പ് വാ​ഹ​ന പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് നി​ർ​മി​ക്കു​ന്ന​ത്. ഇ​തു നാ​ട്ടു​കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ച് ഉ​ണ്ടാ​യി​രു​ന്ന ടൂ​റി​സം​കൂ​ടി ഇ​ല്ലാ​താ​ക്കാ​നാ​ണ് വ​നം, ടൂ​റി​സം വ​കു​പ്പു​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. തേ​ക്ക​ടി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നു.
വ്യാ​പ​ാര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടാ​ണ് വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​റ​ങ്ങി​യ​ത്. തേ​ക്ക​ടി ജം​ഗ​ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ടൂ​റി​സം ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ്മേ​ള​നം കെ​വി​വി​ഇ​എ​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജോ​യി മേ​ക്കു​ന്നേ​ൽ, ഷി​ബു എം. ​തോ​മ​സ്, മ​ജോ കാ​രി​മു​ട്ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.