ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം
Friday, September 20, 2019 10:02 PM IST
തൊ​ടു​പു​ഴ:​ഡ​ന്പിം​ഗ് യാ​ർ​ഡ് സ​ന്ദ​ർ​ശി​ക്കാ​നും ഇ​തേക്കു​റി​ച്ച് പ​ഠി​ക്കാ​നു​മാ​യി ലോ​ക ബാ​ങ്ക് പ്ര​തി​നി​ധി​ക​ളെ​ത്തി​യ​ത് പ്ര​തി​പ​ക്ഷ​ത്തെ അ​റി​യി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​നി​ടെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ​യും പ്ര​തി​ഷേ​ധം.​
ഇ​ന്ന​ലെ ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​മാ​യ രാ​ജീ​വ് പു​ഷ്പാം​ഗ​ദ​നാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.​ബി​ജെ​പി അം​ഗം ബാ​ബു പ​ര​മേ​ശ്വ​ര​നും എ​ൽ​ഡി​എ​ഫ് ഉ​ന്ന​യി​ച്ച വി​ഷ​യം ഏ​റ്റെ​ടു​ത്തു.​പി​ന്നീ​ട്പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ബി​ജെ​പി അം​ഗ​ങ്ങ​ൾ സീ​റ്റി​ൽ നി​ന്നു മാ​റി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തു വ​ന്നി​രു​ന്നു.​നേ​ര​ത്തെ ന​ൽ​കി​യി​രു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ലോ​ക​ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ എ​ത്തി​യ​തെ​ന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി യോ​ഗ​ത്തെ അ​റി​യി​ച്ചു.
പി​ന്നീ​ട് ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള പൊ​തു​ശ്മാ​ശ​ന​ത്തി​ൽ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ന്ന​തി​നി​ടെ മി​ന്ന​ലി​നെ തു​ട​ർ​ന്നു മോ​ട്ടോ​ർ ക​ത്തി പൂ​ർ​ണ​മാ​യും ദ​ഹി​പ്പി​ക്കാ​നാ​കാ​തെ വ​ന്ന​തും ചൂ​ടേ​റി​യ ച​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യി. മൃ​ത​ദേ​ഹം പാ​തി ക​ത്തി ഫ​ർ​ണ​സി​ൽ കി​ട​ക്കേ​ണ്ടി വ​ന്ന​ത് ശ​രി​യാ​യി​ല്ലെ​ന്നും ഇ​ത് പൊ​തു​ശ്മാ​ന​ത്തി​ന്‍റെ അ​ഭി​പ്രാ​യം മോ​ശ​മാ​ക്കു​മെ​ന്നും മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​കെ.​സു​ധാ​ക​ര​ൻ നാ​യ​രും പ​റ​ഞ്ഞു.