എ​ക്സൈ​സ് സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി
Saturday, September 21, 2019 11:16 PM IST
അ​ടി​മാ​ലി: വീ​ട്ടി​ൽ ചാ​രാ​യം സൂ​ക്ഷി​ച്ചെ​ന്ന സം​ശ​യ​ത്തി​ന്‍റെ​ പേ​രി​ൽ എ​ക്സൈ​സ് സം​ഘം അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. മാ​ങ്കു​ളം പാ​ന്പും​ക​യം പ​ന്നി​പ്പാ​റ കു​ന്ന​ത്തേ​ൽ ജോ​യി (52) ആ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന ത​ന്നെ വി​ളി​ച്ചു​ണ​ർ​ത്തി​യ​ശേ​ഷം ചാ​രാ​യം കാ​ണി​ച്ചു​കൊ​ടു​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു മ​ർ​ദി​ച്ച​താ​യും ചാ​രാ​യം വാ​റ്റു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടും മ​ർ​ദ​നം തു​ട​ർ​ന്ന​താ​യും ജോ​യി പ​റ​ഞ്ഞു. ത​ന്നെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി​യും വ​കു​പ്പു​ത​ല ന​ട​പ​ടി​യും വേ​ണ​മെ​ന്നാ​ണ് ജോ​യി​യു​ടെ ആ​വ​ശ്യം.

ചാ​ര​ായ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു​ മ​ണി​ക്കൂ​റോ​ളം പ​രി​ശോ​ധ​ന ന​ട​ത്തി​യ എ​ക്സൈ​സ് സം​ഘം വെ​റും​കൈ​യോ​ടെ മ​ട​ങ്ങി​യ​താ​യും ജോ​യി പ​റ​ഞ്ഞു.