ദേശീ​യ ലോ​ക് അ​ദാ​ല​ത്ത്: 1800ഓ​ളം കേ​സു​കള്‌ പ​രി​ഗ​ണി​ച്ചു; 185 കേസുകൾ തീർപ്പാക്കി
Saturday, October 12, 2019 11:17 PM IST
ഇ​ടു​ക്കി: ദേ​ശീ​യ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന കോ​ട​തി കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്തി​ൽ 185 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. 1800ഓ​ളം കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്.

ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കേ​സു​ക​ളി​ൽ 65 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളും തീ​ർ​പ്പാ​ക്കി. ഇ​ടു​ക്കി ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന, പീ​രു​മേ​ട്, ദേ​വി​കു​ളം എ​ന്നീ കോ​ട​തി കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ലോ​ക് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​ത്യേ​കം ഒ​രു​ക്കി​യ 25 ബൂ​ത്തു​ക​ളി​ലാ​യി 7500 ഓ​ളം കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. വി​വി​ധ കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തും അ​ല്ലാ​ത്ത​തു​മാ​യ സി​വി​ൽ, ക്രി​മി​ന​ൽ, വാ​ഹ​ന അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ്, കു​ടും​ബ ത​ർ​ക്കം, റ​വ​ന്യൂ റി​ക്ക​വ​റി, മു​ദ്ര​വി​ല കു​റ​ച്ച് കാ​ണി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ലു​ള്ള കേ​സു​ക​ൾ, വി​വി​ധ ബാ​ങ്ക് വാ​യ്പാ കേ​സു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് അ​ദാ​ല​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യ​ത്.

ഒ​രു ജു​ഡീ​ഷൽ ഓ​ഫീ​സ​റും ഒ​രു അ​ഭി​ഭാ​ഷ​ക​നും അ​ട​ങ്ങു​ന്ന​താ​ണ് ഒ​രു ബൂ​ത്ത്. ഇ​ത്ത​ര​ത്തി​ൽ അ​ഞ്ചു ബൂ​ത്തു​ക​ളാ​ണ് ക​ട്ട​പ്പ​ന കോ​ട​തി​യി​ലെ അ​ദാ​ല​ത്ത് കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ പ​രി​ധി​യി​ലു​ള്ള കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്.

ക​ട്ട​പ്പ​ന കു​ടും​ബ​ക്കോ​ട​തി, സ​ബ് കോ​ട​തി, മു​ൻ​സി​ഫ് കോ​ട​തി, ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേറ്റ് കോ​ട​തി, ന്യാ​യാ​ല​യ കോ​ട​തി, നെ​ടു​ങ്ക​ണ്ടം മ​ജി​സ്ട്രേട്ട് കോ​ട​തി, ന്യാ​യാ​ല​യ കോ​ട​തി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു.

യൂ​ണി​യ​ൻ ബാ​ങ്ക്, എ​സ്ബി​ഐ, കാ​ന​റ​ബാ​ങ്ക് എ​ന്നീ ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കേ​സു​ക​ൾ, ബി ​എ​സ് എ​ൻ എ​ൽ ര​ജി​സ്ട്രേ​ഷ​ൻ, വി​ദ്യാ​ഭ്യാ​സ വാ​യ്പ, കു​ടും​ബ​കോ​ട​തി​യി​ലെ കേ​സു​ക​ൾ തു​ട​ങ്ങി​യ കേ​സു​ക​ളാ​ണ് ഇ​വി​ടെ അ​ദാ​ല​ത്തി​ലെ​ത്തി​യ​വ​യി​ൽ കൂ​ടു​ത​ലും.

താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നും കു​ടും​ബ​കോ​ട​തി ജ​ഡ്ജി​യു​മാ​യ ഫെ​ലി​ക്സ് മേ​രി​ദാ​സ്, ക​ട്ട​പ്പ​ന സ​ബ് ജ​ഡ്ജ് എ​സ്.​സൂ​ര​ജ്, ക​ട്ട​പ്പ​ന മു​ൻ​സി​ഫ് എ​ൻ.​എ​ൻ.​സി​ജി എ​ന്നി​വ​രാ​ണ് കേ​സു​ക​ൾ പ​രി​ഗ​ണി​ച്ച​ത്.