ക​രി​നി​യ​മ​ങ്ങ​ൾ ത​ട​യാ​ൻ വൈ​ദ്യു​തി​ മ​ന്ത്രി ശ്ര​മി​ച്ചി​ല്ലെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ്
Sunday, October 13, 2019 10:28 PM IST
മൂ​ന്നാ​ർ: സ്വ​ന്തം ജി​ല്ല​ക്ക​തി​രെ സ്വ​ന്തം സ​ർ​ക്കാ​ർ ക​രി​നി​യ​മ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ജി​ല്ല​യി​ലെ വൈ​ദ്യു​തി​മ​ന്ത്രി ശ്ര​മി​ച്ചി​ല്ലെ​ന്ന് അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി.
മൂ​ന്നാ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു ജി​ല്ല​യെ മു​ഴു​വ​ൻ ഇ​രു​ട്ടി​ലാ​ക്കു​ന്ന നി​യ​മം കാ​ബി​ന​റ്റു​കൂ​ടി​യാ​ണ് തീ​രു​മാ​നി​ച്ച​ത്. ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​യാ​യ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ഒ​രു പ​ക്ഷേ അ​റി​ഞ്ഞി​രി​ക്കി​ല്ല.
സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തോ​ട് അ​ഭി​പ്രാ​യ​ങ്ങ​ൾ ചോ​ദി​ച്ചി​രി​ക്കി​ല്ല. എ​ന്നാ​ൽ വൈ​ദ്യു​തി മ​ന്ത്രി​ക്ക് ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യാ​മാ​യി​രു​ന്നു. എ​ന്നി​ട്ടും പ്ര​തി​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി. ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഐ​സി​സി അം​ഗം ഇ.​എം അ​ഗ​സ്തി, റോ​യി.​കെ. പൗ​ലോ​സ്, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ മ​ണി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​മു​നി​യാ​ണ്ടി, കെ​പി​സി​സി നി​ർ​വാ​ഹ​ക അം​ഗം സി.​പി. മാ​ത്യു, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സേ​നാ​പ​തി വേ​ണു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ്, നെ​ൽ​സ​ൻ, വി​ജ​യ​കു​മാ​ർ, പീ​റ്റ​ർ, മു​ത്തു​മ​ണി വീ​ന​സ് തു​ട​ങ്ങി​യ നി​ര​വ​ധി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.