അ​ർ​ബു​ദ​ബാ​ധി​ത​യാ​യ വി​ദ്യാ​ർ​ഥിനി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു
Sunday, October 13, 2019 10:30 PM IST
വാ​ഴ​ക്കു​ളം: അ​ർ​ബു​ദം ബാ​ധി​ച്ച് വി​ശാ​ല​മാ​യ ലോ​ക​ത്തി​ന്‍റെ അ​തി​രു​ക​ൾ ചു​രു​ങ്ങു​ന്പോ​ഴും അ​തൊ​ന്നും ഗൗ​നി​ക്കാ​തെ അ​സാ​ധാ​ര​ണ​മാ​യ ഇ​ച്ഛാ​ശ​ക്തി കൊ​ണ്ട് അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​ത്ത​ൻ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണ് ആ​നി​ക്കാ​ട് വ​ട​ക്കും​മ​ല വെ​ള്ളാ​പ്പി​ള്ളി​ൽ ടോ​മി​യു​ടെ മ​ക​ൾ അ​ൽ​ഫീ​ന എ​ന്ന പ​തി​നാ​റു​കാ​രി.
ന​ൻ​മ നി​റ​ഞ്ഞ ക​ണ്ണു​ക​ൾ കൊ​ണ്ട് ലോ​കം നോ​ക്കി​ക്കാ​ണാ​നും ഏ​തു പ്ര​തി​സ​ന്ധി​യേ​യും പു​ഞ്ചി​രി​യോ​ടെ ത​ര​ണം ചെ​യ്യാ​നും അ​നു​ഭ​വ​ജ്ഞാ​നി​ക​ൾ​ക്കു പോ​ലും ഇ​വ​ൾ ഒ​രു പാ​ഠ​പു​സ്ത​ക​മാ​കു​ന്നു. ഒ​ന്ന​ര വ​ർ​ഷം മു​ന്പ് മാ​റാ​ടി ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക്കാ​യി ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു ചി​ന്നു.​
അ​തി​നി​ട​യി​ലാ​ണ് വൃ​ക്ക​യി​ൽ അ​ർ​ബു​ദം ബാ​ധി​ച്ച​താ​യി അ​റി​ഞ്ഞ​ത്. ഇ​തു നീ​ക്കം ചെ​യ്താ​ൽ പൂ​ർ​ണ​മാ​യും സു​ഖ​പ്പെ​ടു​മെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി.​എ​ന്നാ​ൽ അ​ധി​കം താ​മ​സി​യാ​തെ അ​പൂ​ർ​വ​മാ​യ ഇ​നം അ​ർ​ബു​ദ കോ​ശ​ങ്ങ​ൾ മൂ​ത്രാ​ശ​യ​ത്തി​ൽ വീ​ണ്ടും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
രോ​ഗ​വും ചി​കി​ത്സ​യും മു​റ​പോ​ലെ ന​ട​ക്കു​ന്പോ​ൾ ഇ​ക്കു​റി​യെ​ങ്കി​ലും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്നാ​ണ് ചി​ന്നു​വി​ന്‍റെ തീ​വ്ര​മാ​യ ആ​ഗ്ര​ഹം.​കൂ​ട്ടു​കാ​രു​ടെ നോ​ട്ട് ബു​ക്ക് വാ​ങ്ങി ആ​ശു​പ​ത്രി​യി​ലും വീ​ട്ടി​ലും കി​ട്ടു​ന്ന ഇ​ട​വേ​ള​ക​ളി​ൽ പാ​ഠ്യ​ഭാ​ഗ​ങ്ങ​ൾ ഹൃ​ദി​സ്ഥ​മാ​ക്കി കൂ​ട്ടു​കാ​ർ​ക്കു മു​ന്പേ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ചി​ന്നു. സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​വ​രോ​ട് ചി​രി​ച്ചു ക​ളി​ത​മാ​ശ​ക​ൾ പ​റ​യു​ന്ന ചി​ന്നു എ​ല്ലാ​വ​രി​ലും ആ ​പ്ര​സ​രി​പ്പു ത​ന്നെ​യാ​ണ് പ​ട​ർ​ത്തു​ന്ന​ത്.​ക​ഴി​ഞ്ഞ ഓ​ണാ​ഘോ​ഷ​ത്തി​നും സ്കൂ​ളി​ൽ കൂ​ട്ടു​കാ​ർ​ക്കു മു​ന്പി​ൽ വേ​ദി​യി​ലെ​ത്തി അ​വ​രെ ആ​ഹ്ലാ​ദി​പ്പി​ച്ച അ​ൽ​ഫീ​ന കൂ​ട്ടു​കാ​രെ​യും കൂ​ട്ടി സ്റ്റു​ഡി​യോ​യി​ൽ ഓ​ണ​ച്ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു.​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ക്ലാ​സു​ക​ൾ എ​ടു​ത്ത് എ​ല്ലാ​വ​ർ​ക്കും പോ​സി​റ്റീ​വ് എ​ന​ർ​ജി പ​ക​രാ​നാ​ണ് ഇ​വ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. മാ​താ​വ് ജി​ജി​യാ​ണ് ചി​ന്നു​വി​ന് എ​പ്പോ​ഴും കൂ​ട്ടു​ള്ള​ത്.
ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​ൻ ആ​ൽ​ഫ്ര​ഡ് പാ​ല​ക്കാ​ട് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ൻ​റ് വി​ദ്യാ​ർ​ഥി​യാ​ണ്.​പി​താ​വ് ടോ​മി റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്.
വ​ട​ക്കും​മ​ല​യി​ൽ പ​ത്തു സെ​ന്‍റി​ലെ ചെ​റി​യ വീ​ടാ​ണി​പ്പോ​ൾ ചി​ന്നു​വി​ന്‍റെ ലോ​കം.​വി​ശാ​ല​മാ​യ ലോ​ക​ത്ത് പ്ര​സ​രി​പ്പു പ​ട​ർ​ത്താ​ൻ കൊ​തി​ക്കു​ന്ന ഈ ​പെ​ണ്‍​കു​ട്ടി​യു​ടെ ചി​കി​ത്സ​ക്കാ​യി ഇ​തു​വ​രെ ഇ​രു​പ​തു​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി​ട്ടു​ണ്ട്. രോ​ഗ​ത്തി​ന്‍റെ പ​രാ​ധീ​ന​ത​ക​ൾ ക​ട​ക്കാ​ൻ ഇ​വ​ൾ​ക്ക് സാ​ന്പ​ത്തി​ക​മാ​യും ക​ട​ന്പ​ക​ളേ​റെ.​സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മു​വാ​റ്റു​പു​ഴ ശാ​ഖ​യി​ൽ ജി​ജി ടോ​മി എ​ന്ന പേ​രി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. എ​സ്ബി 2028 486 6838, ഐ​എ​ഫ്എ​സ്‌സി: എ​സ് ബി​ ഐ​എ​ൻ 0008 652, ഫോ​ണ്‍: 9747 983 487.