ഉ​പ​ജി​ല്ല പ്ര​വൃത്തിപ​രി​ച​യ മേ​ള
Monday, October 14, 2019 11:03 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല പ്ര​വ​ർ​ത്തി​പ​രി​ച​യ​മേ​ള നാ​ളെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ന​രി​യ​ന്പാ​റ മ​ന്നം മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ൽ ന​ട​ത്തും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശ​ശി, ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​ജെ. ഷാ​ജി​മോ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ക​ട്ട​പ്പ​ന സ​ബ്ജി​ല്ല​യി​ലെ എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 900-ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

അ​ടി​മാ​ലി: അ​ടി​മാ​ലി സ​ബ്ജി​ല്ല ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​ക​ൾ ഇ​ന്നും നാ​ളെ​യും കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ​മാ​ത ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. സ​ബ്ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ത്തി അ​ഞ്ഞൂ​റി​ൽ​പ​രം കു​ട്ടി​ക​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​കും. ഇ​ന്ന് പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യും നാ​ളെ​യ ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര, ഐ​ടി മേ​ള​ക​ളു​മാ​ണ് ന​ട​ക്കു​ന്ന​ത്.

കു​മ​ളി: പീ​രു​മേ​ട് ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം അ​മ​രാ​വ​തി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലു​മാ​യി 16, 17 തി​യ​തി​ക​ളി​ൽ ന​ട​ക്കും. എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ​ബ് ജി​ല്ല​യി​ലെ 73 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 3000-ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും.
17-ന് ​കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ല ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കു​ഞ്ഞു​മോ​ൾ ചാ​ക്കോ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഇ​എം​എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ സ​മ്മാ​നം വി​ത​ര​ണം​ചെ​യ്യും.
നാ​ളെ അ​മ​രാ​വ​തി സ്കൂ​ളി​ൽ ഐ​ടി ക്വി​സ് മ​ത്സ​രം ന​ട​ത്തും. ഐ​ടി മേ​ള, ഗ​ണി​തം, സോ​ഷ്യ​ൽ സ​യ​ൻ​സ് മേ​ള​ക​ൾ അ​മ​രാ​വ​തി സ്കൂ​ളി​ലും സ​യ​ൻ​സ് മേ​ള അ​ട്ട​പ്പ​ള്ളം സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലും ന​ട​ക്കും. 17-ന് ​പ്ര​വ​ർ​ത്തി പ​രി​ച​യ​മേ​ള അ​ട്ട​പ്പ​ള​ളം സ്കൂ​ളി​ൽ ന​ട​ക്കും.
രാ​വി​ലെ പ​ത്തി​ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ എ​ട്ടി​ന് അ​മ​രാ​വ​തി സ്കൂ​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​മ​രാ​വ​തി സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ പി.​ആ​ർ. അ​നി​ത, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ എ​ച്ച്എം ഇ​ൻ​ചാ​ർ​ജ് പി. ​ഇ​ന്ദി​ര, കോ-​ഓ​ഡി​നേ​റ്റ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വ​ല്ല​നാ​ട്ട്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. വ​ർ​ഗീ​സ്, പ്ര​വ​ർ​ത്തി​പ​രി​ച്ച​യ​മേ​ള ക്ല​ബ് സെ​ക്ര​ട്ട​റി ആ​ന​ന്ദ്, ഐ​ടി ക്ല​ബ് സെ​ക്ര​ട്ട​റി സാ​ബു ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.