ആ​ർ​സി​ഇ​പി ക​രാ​റി​നെ​തി​രേ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ധ​ർ​ണ 18ന്
Tuesday, October 15, 2019 10:32 PM IST
തൊ​ടു​പു​ഴ : മേ​ഖ​ലാ സ​മ​ഗ്ര സാ​ന്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ നി​ന്ന് ഇ​ന്ത്യ പി​ൻ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പി.ജെ. ജോ​സ​ഫ് വി​ഭാ​ഗം തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ ഗാ​ന്ധി സ്ക്വ​യ​റി​ൽ 18 ന് ​വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ സാ​യാ​ഹ്ന ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സി ജേ​ക്ക​ബ് അ​റി​യി​ച്ചു.
പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ഉ​പ​ഭോ​ക്തൃ രാ​ജ്യ​മാ​യ ഇ​ന്ത്യ​യു​ടെ കാ​ർ​ഷി​ക ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി സൃ​ഷ്ടി​ക്കു​ന്ന ആ​ർ​സി​ഇ​പി ക​രാ​ർ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കും.
ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി, വാ​ണി​ജ്യം, വ്യ​വ​സാ​യം, കാ​ർ​ഷി​ക ഉ​ത്പാ​ദ​നം, ക്ഷീ​ര മേ​ഖ​ല, മ​ത്സ്യ മേ​ഖ​ല, പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ ഗു​രു​ത​ര​മാ​യി ഈ ​ക​രാ​ർ ബാ​ധി​ക്കും. ഉ​ത്പാ​ദക അം​ഗ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു കു​റ​ഞ്ഞ തീ​രു​വ നി​ര​ക്കി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​യ്ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന​താ​ണ് ക​രാ​ർ.
ഇ​പ്പോ​ൾ ത​ന്നെ ത​ക​ർ​ന്ന​ടി​ഞ്ഞ കാ​ർ​ഷി​ക മേ​ഖ​ല​യെ ഇ​തു വീ​ണ്ടും ത​ക​ർ​ച്ച​യി​ൽ എ​ത്തി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​റി​നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് പാ​ർ​ട്ടി ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​ന്ന​തെന്ന് പറഞ്ഞു.