ന​ഗ​ര​സ​ഭ​യ്ക്കെ​തി​രേയു​ള്ള പ്ര​ചാ​ര​ണം അ​ടി​സ്ഥാ​നര​ഹി​തം; ചെ​യ​ർ​പേ​ഴ്സ​ണ്‍
Tuesday, October 15, 2019 10:33 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ വാ​സ്ത​വ വി​രു​ദ്ധ​വും യു​ക്തി​ക്കു നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന യു​ഡി​എ​ഫ് കൗ​ണ്‍​സി​ലി​നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണ് എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത്.
കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ലോ​റി സ്റ്റാ​ൻ​ഡി​ൽ നി​ന്ന് മാ​റ്റു​ന്ന​തി​നോ കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് റോ​ഡി​ന്‍റെ മെ​യി​ന്‍റ​ന​ൻ​സ് ന​ട​ത്തു​ന്ന​തി​നോ മാ​രി​യി​ൽ ക​ലു​ങ്ക് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നോ പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ ഒ​ള​മ​റ്റം-​തെ​ക്കും​ഭാ​ഗം തൂ​ക്കു​പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നോ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ യു​ഡി​എ​ഫ് അം​ഗ​മാ​യ​തി​നാ​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത ഇ​ട​തു സ​ർ​ക്കാ​രി​ന് എ​തി​രെ​യു​ള്ള ജ​ന​രോ​ഷം ഭ​യ​ന്നാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ വ്യാ​ജ​പ്ര​ചാ​ര​ണ​വു​മാ​യി രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി. കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്നും 1.50 കോ​ടി വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ചെ​യ​ർ​പേ​ഴ്സ​ണും വൈ​സ് ചെ​യ​ർ​മാ​നും യു​ഡി​എ​ഫി​നും അ​ഞ്ചു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ൽ ഒ​ന്നൊ​ഴി​കെ ബാ​ക്കി നാ​ലെ​ണ്ണ​വും ബി​ജെ​പി സ​ഹാ​യ​ത്തോ​ടെ എ​ൽ​ഡി​എ​ഫി​നു​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. പ്ര​ധാ​ന​പ്പെ​ട്ട നാ​ലു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളാ​യ ക്ഷേ​മം, ആ​രോ​ഗ്യം, പൊ​തു​മ​രാ​മ​ത്ത്, വി​ദ്യാ​ഭ്യാ​സം ഇ​വ​യു​ടെ ചെ​യ​ർ​മാ​ൻ​മാ​ർ എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ളാ​ണ്. ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ എ​ന്താ​ണെ​ന്നു പോ​ലും അ​റി​യാ​തെ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ​ർ​പേ​ഴ്സ​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കു​ന്ന​തി​നാ​ണ് ഇ​വ​ർ ശ്ര​മി​ക്കു​ന്ന​ത്. ടൗ​ണ്‍ ഹാ​ൾ ലി​ഫ്റ്റ്, ബ​സ് സ്റ്റാ​ൻ​ഡി​ലെ ഫീ​ഡിം​ഗ് റൂം, ​മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ലെ കോ​ണ്‍​ഫ​റ​ൻ​സ്ഹാ​ൾ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ തു​റ​ന്നു കൊ​ടു​ക്കാ​നി​രി​ക്കെ ത​ങ്ങ​ൾ സ​മ​രം ചെ​യ്ത​തു​മൂ​ല​മാ​ണ് പ​ണി​പൂ​ർ​ത്തീ​ക​രി​ച്ച​ത് എ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ വേ​ണ്ടി​യാ​ണ് മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ സാ​യാ​ഹ്ന​ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭാ പാ​ർ​ക്കി​ൽ കേ​ടു​വ​ന്ന ക​ളി​ഉ​പ​ക​ര​ണ​ങ്ങ​ളും ലൈ​റ്റു​ക​ളും ന​ന്നാ​ക്കു​ന്ന​തി​നാ​യി വ​ക​യി​രു​ത്തി​യ 13 ല​ക്ഷം രൂ​പ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​മി​ല്ലാ​തെ ആം​ഫി തീ​യ​റ്റ​ർ എ​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് മി​നി മ​ധു ചെ​യ​ർ​പേ​ഴ്സ​ണാ​യി​രി​ക്കെ വ​ക മാ​റ്റി ചെ​ല​വ​ഴി​ച്ച​തു​കൊ​ണ്ടാ​ണ് പാ​ർ​ക്കി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.
ആ​ധു​നി​ക അ​റ​വു​ശാ​ല നി​ർ​മി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ടെ​ണ്ട​ർ ര​ണ്ടാം​വ​ട്ട​വും ക്ഷ​ണി​ച്ചെ​ന്ന വി​വ​രം എ​ൽ​ഡി​എ​ഫ് മ​റ​ച്ചു വ​ച്ചു. 11 കോ​ടി​യു​ടെ മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പ​ദ്ധ​തി​യു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ഏ​പ്രി​ൽ 19നു ​ന​ട​ത്തു​ക​യും മാ​ർ​ച്ച് 31നു ​തി​രു​വ​ന​ന്ത​പൂ​ര​ത്ത് ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ ഓ​ഫീ​സി​ൽ കു​റ​വു തു​ക രേ​ഖ​പ്പെ​ടു​ത്തി​യ സി​ജു എ​ന്ന ക​രാ​റു​കാ​ര​ന് ടെ​ണ്ട​ർ അം​ഗീ​ക​രി​ച്ചു ന​ല്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ഈ ​ന​ട​പ​ടി​ക​ളൊ​ക്കെ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ന്‍റെ കാ​ല​ത്ത് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ ജൂ​ണ്‍ 18നു ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ അ​ധി​കാ​ര​ത്തി​ൽ വ​ന്ന എ​ൽ​ഡി​എ​ഫ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ പി​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ വ​ന്ന​ത് ല​ജ്ജാ​ക​ര​മാ​ണ്. തൊ​ടു​പു​ഴ​യി​ലെ ജ​ന​ങ്ങ​ളെ ഒ​ന്നാ​യി ക​ണ്ട് ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ങ്ങ​ളാ​യി ഓ​രോ വാ​ർ​ഡി​ലേ​ക്കും 75 ല​ക്ഷം രൂ​പ വീ​തം വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള കേ​ര​ള​ത്തി​ലെ ഏ​ക ന​ഗ​ര​സ​ഭ​യാ​ണ് തൊ​ടു​പു​ഴ.
വാ​ർ​ഡു​ക​ളി​ലെ വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 26.25 കോ​ടി​യാ​ണ് ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ വി​ക​സ​നോ​ത്മു​ഖ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ഭ​ര​ണ​സ​മി​തി​യെ അ​ട്ടി​മ​റി​ക്കു​ന്ന​തി​നും ഭ​ര​ണ സ്തം​ഭ​നം സൃ​ഷ്ടി​ക്കു​ന്ന​തി​നും എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളെ ജ​നം തി​രി​ച്ച​റി​യു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ. ഷാ​ഹു​ൽ​ഹ​മീ​ദ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ.​എം. ഹാ​രി​ദ്, ടി.​കെ.​സു​ധാ​ക​ര​ൻ നാ​യ​ർ, ജെ​സി ജോ​ണി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.