ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി
Thursday, October 17, 2019 11:05 PM IST
മേ​രി​കു​ളം: ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് കു​ട്ടി​ക​ൾ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും ദൂ​ഷ്യ​വ​ശ​ങ്ങ​ൾ വ​ര​ച്ചു​കാ​ട്ടു​ന്ന പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും ന​ട​ത്തി.

തു​ട​ർ​ന്നു​ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജെ.​പി. സെ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​യി പു​തു​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൗ​ട്ട് മാ​സ്റ്റ​ർ പി.​വി. മോ​ൻ​സ​ൻ സ്വാ​ഗ​ത​വും ഗൈ​ഡ് ക്യാ​പ്റ്റ​ൻ ശി​ൽ​പ ജോ​യി ന​ന്ദി​യും പ​റ​ഞ്ഞു.