സി​ബി​എ​സ്ഇ മ​ധ്യ​കേ​ര​ള ക​ലോ​ത്സ​വം മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ജേ​താ​ക്ക​ൾ
Friday, October 18, 2019 10:26 PM IST
തൊ​ടു​പു​ഴ മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന സി​ബി​എ​സ് മ​ധ്യ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വം കാ​റ്റ​ഗ​റി 2 വി​ഭാ​ഗ​ത്തി​ൽ 128 പോ​യി​ന്‍റോടെ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ കി​രീ​ട മ​ണി​ഞ്ഞു.
96 പോ​യി​ന്‍റു​മാ​യി മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാ​മ​തെ​ത്തി. 94 പോ​യി​ന്‍റു​ള്ള തൊ​ടു​പു​ഴ ജ​യ്റാ​ണി പ​ബ്ലി​ക് സ്കൂ​ളി​നാ​ണ് മൂ​ന്നാം സ്ഥാ​നം. ക​ര​സ്ഥ​മാ​ക്കി നേ​താ​ക്ക​ളാ​യി. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം, തൃ​ശ്ശൂ​ർ ജി​ല്ല​ക​ളി​ലെ 118 സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ൾ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ചു.
​മു​ട്ടം സി​ബി​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി വി​കാ​രി ഫാ. ​കു​ര്യ​ൻ കോ​ട്ട​യി​ൽ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ് ലി​ൻ എ​സ് ബി ​എ​സ്എ​സ്എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബി​എ​സ്ഇ മ​ധ്യ​കേ​ര​ള സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​സി​ജ​ൻ പോ​ൾ ഉൗ​ന്നു​ക​ല്ലേ​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ് ബോ​ബി ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ മാ​ത്യു, ജോ​യി​ന്‍റ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ എ​ലൈ​സ് സി​എം​സി, സി​സ്റ്റ​ർ സെ​ലി​ൻ എ​സ്എ​ബി​എ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ടി. ​ബ​ഞ്ച​മി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.