സം​സ്ഥാ​ന നാ​ട​കോ​ത്സ​വം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Sunday, October 20, 2019 10:43 PM IST
മു​ത​ല​ക്കോ​ടം: ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ തൊ​ടു​പു​ഴ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ത്തു​ന്ന​സം​സ്ഥാ​ന നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണം ന​ട​ത്തി.
പ്ര​സി​ഡ​ന്‍റ് കെ.​സി. സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​എം. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ച്ചി​റ സ​രി​ഗ, കൊ​ല്ലം അ​യ​നം, കോ​ഴി​ക്കോ​ട് സ​ങ്കീ​ർ​ത്ത​ന, പാ​ലാ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, തി​രു​വ​ന​ന്ത​പു​രം സോ​പാ​നം തു​ട​ങ്ങി​യ നാ​ട​ക​സ​മി​തി​ക​ളാ​ണ് നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കെ.​എം. ബാ​ബു -ചെ​യ​ർ​മാ​ൻ, കെ.​സി. സു​രേ​ന്ദ്ര​ൻ -പ്ര​സി​ഡ​ന്‍റ്, ഷാ​ജു​പോ​ൾ -സെ​ക്ര​ട്ട​റി, അ​ജ​യ് തോ​മ​സ്, എ.​പി. കാ​സിം, കെ.​എം. രാ​ജ​ൻ, പി.​ആ​ർ. ബി​നോ​യി, എ.​എ​ൻ. മോ​ഹ​ന​ൻ, പി.​കെ. രാ​ജു -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​സ് തോ​മ​സ്, മു​ഹ​മ്മ​ദ് ന​ജീ​ബ്, പി. ​വി​നോ​ദ്, കെ.​പി. സ​ജി, ഇ.​കെ. മ​നോ​ജ്, ബേ​ബി മാ​ത്യു -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി 251 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ഷാ​ജു​പോ​ൾ സ്വാ​ഗ​ത​വും ജോ​സ് തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.