നേ​താ​ക്ക​ളെ ആ​ക്ര​മി​ച്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രെ അ​റ​സ്റ്റ്ചെ​യ്യ​ണം: കെഎ​സ് യു
Sunday, October 20, 2019 10:45 PM IST
അ​ടി​മാ​ലി: നി​ര​പ​രാ​ധി​യാ​യ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യെ ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ടു ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ കെ ​എ​സ് യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ക​ന​ക​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജ​സ്റ്റി​ൻ കു​ള​ങ്ങ​ര , നി​ഷാ​ദ് എ​ന്നി​വ​രെ മ​ർ​ദി​ച്ച ബ​സ് ജീ​വ​ന​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് കെഎ​സ് യു ​ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പെ​ർ​മി​റ്റി​ല്ലാ​ത്ത ബ​സു​ക​ൾ പോ​ലും സ​ർ​വീ​സ് ന​ട​ത്തി​യി​ട്ടും മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.
യാത്ര​ക്കാ​രെ ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ക്കു​ന്ന​ത് അ​ടി​മാ​ലി​യി​ൽ നി​ത്യ​സം​ഭ​വ​മാ​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. പോ​ലീ​സ് കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​ത്ത പ​ക്ഷം പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച​ട​ക്ക​മു​ള്ള ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കെ ​എ​സ് യു ​നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് പ​റ​ഞ്ഞു.